#arrest |ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് പണം കവർന്നു; പ്രതി പിടിയിൽ

#arrest |ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് പണം കവർന്നു; പ്രതി പിടിയിൽ
Apr 18, 2024 07:25 PM | By Susmitha Surendran

ഗുരുവായൂർ: (truevisionnews.com)  ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്ന് 11,800 രൂപ കവർന്നയാളെ പിടികൂടി.

തൃശ്ശൂർ ചാഴൂർ തെക്കിനിയേടത്ത് സന്തോഷ് കുമാറാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച തുക കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ക്ഷേത്രം നാലമ്പലത്തിൽ ഗണപതി ക്ഷേത്രത്തിനു മുന്നിൽ വെച്ചിരുന്ന ഉരുളിയിൽ നിന്നാണ് പണം കവർന്നത്. തിരക്കുള്ള സമയത്തായിരുന്നു കവർച്ച.

ഗണപതി ക്ഷേത്രത്തിനു മുന്നിൽ തൊഴുതു നിൽക്കുന്നുവെന്ന വ്യാജേന അല്പനേരം നിന്നശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിനുമുന്നിലുള്ള ഉരുളിയിൽ നിന്ന് പണമെടുത്ത് നീങ്ങുകയായിരുന്നു.

തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥർ മോഷ്ടാവിനെ കൈയോടെ പിടിച്ച് പോലീസിൽ ഏല്പിക്കുകയായിരുന്നു.

ഗുരുവായൂർ ടെമ്പിൾ സ്‌റ്റേഷൻ എസ്.ഐ. കെ. ഗിരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 18 ഓളം മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Money #stolen #from #Guruvayur #temple #Accused #custody

Next TV

Related Stories
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

May 1, 2024 08:21 PM

#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

സുലൈമാനെ ക്രൂരമായി ആക്രമിച്ചു. രാത്രി തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ...

Read More >>
Top Stories