#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌

#murderattempt | കറി ചട്ടി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് ഭർത്താവ്; വധശ്രമത്തിന് കേസ്‌
Apr 18, 2024 04:36 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) പാറശ്ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പാറശ്ശാലയില്‍ താമസിക്കുന്ന ഷെറീബ എന്ന യുവതിയെയാണ് ഭര്‍ത്താവ് രാമന്‍ കറി ചട്ടി കൊണ്ട് തലയ്ക്കടിച്ചത്.

പരിക്കേറ്റ യുവതിയെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭര്‍ത്താവ് രാമനും ഇയാളുടെ സഹോദരിയും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും ഇതിനുശേഷം ചട്ടിയെടുത്ത് തലയ്ക്കടിച്ചെന്നുമാണ് ഷറീബ പോലീസിനോട് പറഞ്ഞത്.

അടിയേറ്റ ഉടനെ നിലവിളിച്ചുകൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് ദിവസവും മര്‍ദിക്കാറുണ്ടെന്നും ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നുമാണ് യുവതി പോലീസിന് നല്‍കിയ മൊഴി. യുവതിയുടെ കൈയില്‍ മുറിപ്പാടുകളുമുണ്ട്.

അതേസമയം, പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കില്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

രാമന്റെ രണ്ടാംഭാര്യയാണ് ഷെറീബ. ആദ്യഭാര്യയെ ഉപേക്ഷിച്ചശേഷമാണ് രാമന്‍ ഷെറീബയ്‌ക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയാണ്.


#murder #attempt #against #woman #parassala #thiruvananthapuram

Next TV

Related Stories
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

Apr 30, 2024 10:26 PM

#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക്...

Read More >>
#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:08 PM

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള...

Read More >>
#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

Apr 30, 2024 09:51 PM

#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്....

Read More >>
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
Top Stories