#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ

#vdsatheesan |സ്കൂളിനെതിരായ സംഘപരിവാർ ആക്രമണം; തെലങ്കാന മുഖ്യമന്ത്രിയുമായി സംസാരിച്ച് വി.ഡി സതീശൻ
Apr 18, 2024 04:12 PM | By Susmitha Surendran

(truevisionnews.com)   തെലങ്കാനയില്‍ സംഘപരിവാര്‍ അക്രമി സംഘം സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണില്‍ സംസാരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതിനോടകം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രില്‍ 16നാണ് കാത്തലിക് മാനേജ്‌മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായത്.

കാവി വസ്ത്രങ്ങള്‍ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമി സംഘം ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മദര്‍ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്.

#gang #attack #school #VDSatheesan #talking #ChiefMinister #Telangana

Next TV

Related Stories
#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

May 1, 2024 05:09 PM

#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന...

Read More >>
#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

May 1, 2024 05:02 PM

#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്....

Read More >>
#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

May 1, 2024 04:59 PM

#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം...

Read More >>
#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

May 1, 2024 04:46 PM

#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ്...

Read More >>
#police| പൊലീസിനെ ബന്ദിയാക്കി പ്രതികളെ മോചിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്; പ്രതികളെയും പിടികൂടി

May 1, 2024 04:23 PM

#police| പൊലീസിനെ ബന്ദിയാക്കി പ്രതികളെ മോചിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്; പ്രതികളെയും പിടികൂടി

പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതും പ്രതികളെ...

Read More >>
#case |യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

May 1, 2024 04:12 PM

#case |യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

പുതിയങ്ങാടി അച്ചുമ്മന്റകത്ത് എ.ഷെരീഫാബിയുടെ(37) പരാതിയിലാണ്...

Read More >>
Top Stories










GCC News