#sexualasult | വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

#sexualasult | വിനോദസഞ്ചാരിയായ വിദേശവനിതയെ പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്
Apr 18, 2024 12:44 PM | By Athira V

കുമളി: ( www.truevisionnews.com ) വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട് സ്വദേശിക്കെതിരെ കുമളിയിൽ കേസ്. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്.

ചെക്കോസ്ലോവാക്യയിൽനിന്നുള്ള യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ചു പീഡിപ്പിച്ചെന്നാണു പരാതി. യുവതിയുടെ കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ച് ഇയാൾ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് യുവതി കുമളി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഇന്ത്യയിലെത്തിയ ചെക്കോസ്ലൊവാക്യൻ യുവതി, മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രേംകുമാറുമൊത്താണു വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പോയത്. ഇതിനിടെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ച് പീഡിപ്പിച്ചെന്നാണു പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ കുമളി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിസ്ഥാനത്തുള്ള പ്രേംകുമാറിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്യാനാണു പൊലീസിന്റെ നീക്കം.

#police #investigate #molestation #case #involving #tamilnadu #native #foreign #tourist

Next TV

Related Stories
#nosering |  12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

Apr 30, 2024 10:43 PM

#nosering | 12 വർഷം മുമ്പ്​ കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്....

Read More >>
#NavkeralaBus  | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

Apr 30, 2024 10:26 PM

#NavkeralaBus | നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു

ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക്...

Read More >>
#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

Apr 30, 2024 10:08 PM

#ULCCS | ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’

ഭാരത് മാല പദ്ധതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രവൃത്തികളില്‍ ആദ്യം പൂര്‍ത്തിയായാകുക ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന തലപ്പാടി – ചെങ്കള...

Read More >>
#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

Apr 30, 2024 09:51 PM

#AryaRajendran |'സൈബര്‍ ആക്രമണം തുടരുന്നു'; പരാതി നല്‍കി മേയര്‍ ആര്യ

ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്....

Read More >>
#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Apr 30, 2024 09:31 PM

#drowned | ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി...

Read More >>
#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

Apr 30, 2024 09:16 PM

#death | പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ യുവാവ് നേപ്പാളിൽ മരിച്ച നിലയിൽ

മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം...

Read More >>
Top Stories