#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ

#VKSreekandan | ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് വി കെ ശ്രീകണ്ഠൻ
Apr 17, 2024 07:34 PM | By VIPIN P V

പാലക്കാട്‌ : (truevisionnews.com) സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പാലക്കാട്‌ ലോക്സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി വി. കെ ശ്രീകണ്ഠന്റെ പര്യടനം മുന്നേറുന്നത്.

ചെർപ്പുളശ്ശേരി മണ്ഡലത്തിൽ നടന്ന പര്യടനവും വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും ആവേശമായി മാറി.

രാവിലെ വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോട് സെന്ററിൽ നിന്ന് ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉങ്ങുംത്തറയിൽ സമാപിച്ചു.

ചെർപ്പുളശ്ശേരി നഗരസഭ, പഞ്ചയാത്തുകളായ വെള്ളിനേഴി, തിരുവേഗപ്പുറ, നെല്ലായ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടന്നത്. ഓരോ കേന്ദ്രങ്ങളിലും കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ സ്നേഹ ഹോഷമളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥാനാർഥി മടങ്ങിയത്.

കനത്ത ചൂട് ആയതിനാൽ പല കേന്ദ്രങ്ങളിലും കരിക്ക്, വിവിധ പാനീയങ്ങളും, വെള്ളവും നൽകി പ്രവർത്തകരും വോട്ടർമാരും സ്ഥാനാർഥിയോട് കരുതൽ കാണിച്ചു.

പടക്കം പൊട്ടിച്ചും വാദ്യ അകമ്പടിയോടെയും സ്ഥാനാർഥിയെ വരവേറ്റു.

സ്ഥാനാർഥി പര്യടനത്തിന്റെ അനൗൺസ്മെന്റ് കേൾക്കുമ്പോഴേക്കും വീട് മുറ്റത്തേക്ക് സ്ഥാനാർഥിയെ കാണാനായി ആളുകൾ ഓടിയെത്തി.

വൈകീട്ട് നെല്ലായ പഞ്ചായത്തിലെ പുലാക്കോടിൽ നിന്ന് ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം മാങ്ങോട്ടിൽ സമാപിച്ചു.

#VKSreekandan #touched #heart #Cherpulassery

Next TV

Related Stories
#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

Apr 30, 2024 02:36 PM

#NarendraModi | മൂന്നാം ഘട്ടത്തിലെ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ...

Read More >>
#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

Apr 30, 2024 01:47 PM

#PriyankaGandhi | ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ല; പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും

റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ...

Read More >>
#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

Apr 28, 2024 07:03 AM

#UDF | വടകരയില്‍ പരാതിക്കൊരുങ്ങി യുഡിഎഫ്; പോളിങ് വൈകിയത് സിപിഎം അട്ടിമറിയെന്ന് ആരോപണം

വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്‍റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്‍റെ...

Read More >>
#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

Apr 27, 2024 09:43 PM

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ...

Read More >>
#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

Apr 27, 2024 09:21 PM

#LokSabhaElection2024 | മത്സരം കടുപ്പിക്കാൻ കോൺഗ്രസ്; അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിച്ചേക്കും

ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ബിജെപിയും തിരക്കിട്ട...

Read More >>
Top Stories