#rain |സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ; കൂടതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്

#rain |സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴ; കൂടതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്
Mar 28, 2024 07:03 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)    കൊടും ചൂടിന് തെല്ല് ആശ്വാസമായി മൂന്ന് ജില്ലകളിൽ മഴ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ എത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്ന് അറിയിച്ചിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്.

അതേസമയം ഇന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ വലിയ ചൂടാണ് സംസ്ഥാനത്ത് ഇപ്പോഴും അനുഭവപ്പെടുന്നത്.

പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും തുടങ്ങിയിട്ടുണ്ട്. വരുന്ന ഞായറാഴ്ച വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് 39° ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37° ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

#Rain #three #districts #came #relief #from #extreme #heat.

Next TV

Related Stories
#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 28, 2024 02:10 PM

#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത...

Read More >>
#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

Apr 28, 2024 01:55 PM

#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

ഓഫിസിലെ മുറിയിൽ വീണു കിടക്കുന്ന...

Read More >>
#huntingpigeon | 'പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നും', കയ്യോടെ പിടികൂടി നാട്ടുകാർ; കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ

Apr 28, 2024 01:51 PM

#huntingpigeon | 'പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നും', കയ്യോടെ പിടികൂടി നാട്ടുകാർ; കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ

ഇവരെ അധികൃതര്‍ക്ക് കൈമാറിയെങ്കിലും നിയമ നടപടി സ്വീകരിക്കാന്‍ തടസങ്ങളുണ്ടെന്ന കാരണത്താല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന്...

Read More >>
#vdsatheesan | 'ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഗുരുതര വീഴ്ചകൾ'; അന്വേഷണം വേണമെന്ന് വി ഡി സതീശൻ

Apr 28, 2024 01:36 PM

#vdsatheesan | 'ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഗുരുതര വീഴ്ചകൾ'; അന്വേഷണം വേണമെന്ന് വി ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു....

Read More >>
#sunstroke |സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

Apr 28, 2024 01:33 PM

#sunstroke |സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്....

Read More >>
#AryaRajendran | മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

Apr 28, 2024 01:29 PM

#AryaRajendran | മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

അതേസമയം, ഡ്രൈവറും മേയറും തമ്മിലുള്ള തർക്കത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി...

Read More >>
Top Stories