#travel | യാത്രാ പ്ലാനില്‍ ദക്ഷിണകൊറിയയോ ; എങ്കിൽ നിങ്ങൾക്കായി ഇതാ ഡിജിറ്റല്‍ നൊമാഡ് വീസയുമായി ദക്ഷിണകൊറിയ

#travel | യാത്രാ പ്ലാനില്‍ ദക്ഷിണകൊറിയയോ ; എങ്കിൽ നിങ്ങൾക്കായി ഇതാ ഡിജിറ്റല്‍ നൊമാഡ് വീസയുമായി ദക്ഷിണകൊറിയ
Jan 7, 2024 10:11 PM | By Kavya N

യാത്രാ പ്ലാനില്‍ ദക്ഷിണകൊറിയ ഉള്‍പ്പെടുത്തിയവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ജോലി കളയാതെ തന്നെ ഇവിടെ രണ്ടുവര്‍ഷം വരെ ദക്ഷിണകൊറിയയിൽ താമസിക്കാം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ദക്ഷിണ കൊറിയ ഇപ്പോൾ ഡിജിറ്റൽ നൊമാഡ് വീസ അവതരിപ്പിച്ചു. 2024 ജനുവരി 1 മുതൽ ഡിജിറ്റൽ നാടോടികൾക്കായി "വർക്കേഷൻ" വീസ ലഭ്യമാകുമെന്നു കൊറിയൻ നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വീസയുള്ള വിദേശികൾക്ക്, ഒരു വർഷത്തേക്ക് ദക്ഷിണ കൊറിയയിൽ നിന്ന് ഒരു വിദേശ കമ്പനിക്കായി വിദൂരമായി ജോലി ചെയ്യാം.

ഒപ്പം ഡിജിറ്റൽ നോമാഡ് വീസയുള്ളവർക്ക്, ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ, വീണ്ടും ഒരു വർഷത്തേക്കു കൂടി വീസ നീട്ടിക്കിട്ടുന്നതിന് അപേക്ഷിക്കാം. ഈ പുതിയ സംവിധാനം ഡിജിറ്റൽ നാടോടികൾക്കും വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്കും തൊഴിലുടമകൾക്കും രാജ്യത്ത് ദീർഘകാല താമസം സുഗമമാക്കും. ഇത്, കൂടുതല്‍ വഴക്കമുള്ള തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ദക്ഷിണ കൊറിയയുടെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ദക്ഷിണ കൊറിയയിൽ ഡിജിറ്റൽ നൊമാഡ് വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

  1. വിദേശികൾക്ക് രണ്ട് വർഷം വരെ ദക്ഷിണ കൊറിയയിൽ നിന്ന് ജോലി ചെയ്യാൻ പുതിയ വീസ അനുവദിക്കും.
  2. വീസയുള്ളവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാനും അനുവദിക്കും.
  3. അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും അവരുടെ നിലവിലെ മേഖലയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ചു വരുന്നവരുമായിരിക്കണം.
  4. ഈ വീസ ലഭിക്കാന്‍ $65,860 (54,83,852 രൂപ) വാർഷിക വരുമാനം ഉണ്ടെന്ന് അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്.
  5. ഡിജിറ്റൽ നൊമാഡ് വീസ അപേക്ഷകർ തങ്ങൾക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് തെളിയിക്കുകയും അവരുടെ തൊഴിൽ സ്ഥിരീകരിക്കുകയും വേണം.
  6. ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് എടുത്തതിന്‍റെ തെളിവും സമർപ്പിക്കേണ്ടതുണ്ട്.
  7. എല്ലാ ആവശ്യകതകളും പാലിക്കുന്നതും നിലവില്‍ ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്നവരുമായ ആളുകള്‍ക്ക്, ഡിജിറ്റൽ നൊമാഡ് വീസയ്ക്ക് അപേക്ഷിക്കാം.
  8. എന്നിരുന്നാലും, ദക്ഷിണ കൊറിയയിൽ ജോലിക്ക് അപേക്ഷിക്കാൻ പുതിയ വീസ ഡിജിറ്റൽ നാടോടികളെ അനുവദിക്കില്ല. അതിനായി വിദേശികൾക്ക് തൊഴിൽ വീസ ആവശ്യമാണ്.
  9. വിദേശത്തുള്ള ദക്ഷിണ കൊറിയൻ എംബസികൾക്കാണ് ഡിജിറ്റൽ നൊമാഡ് വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം.
  10. ഈ വീസ സ്കീം പരീക്ഷിച്ച ശേഷം, ഡിജിറ്റൽ വീസ സംവിധാനം സ്ഥിരമാക്കണമോ എന്ന് അധികൃതർ പിന്നീട് തീരുമാനിക്കും.

#SouthKorea #travel #plan #here #SouthKorea #Digital #Nomad #Visa #foryou

Next TV

Related Stories
#Flowerfestival   | അടുത്ത പത്ത് ദിനങ്ങൾ വസന്തോത്സവം; കൊടൈക്കനാലില്‍ പുഷ്പമേളയ്ക്ക് തുടക്കമായി

May 17, 2024 10:40 PM

#Flowerfestival | അടുത്ത പത്ത് ദിനങ്ങൾ വസന്തോത്സവം; കൊടൈക്കനാലില്‍ പുഷ്പമേളയ്ക്ക് തുടക്കമായി

ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കൊടൈക്കനാല്‍ ബ്രൈന്റ് പാര്‍ക്കില്‍ നടക്കുന്ന പുഷ്പമേള അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍...

Read More >>
#ranipuramhills  | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

May 5, 2024 03:52 PM

#ranipuramhills | സഞ്ചാരികളുടെ പരാതിക്ക് പരിഹാരമാവുന്നു; കേരളത്തിന്റെ ഊട്ടിയിൽ മൊബൈൽ ടവർ വരുന്നു

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടെ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. മൊബൈല്‍ കവറേജില്ലാത്തതാണ് സഞ്ചാരികളെ ഏറെ...

Read More >>
#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

May 3, 2024 07:49 PM

#privatetrain|ഡി.ജെ.പാര്‍ട്ടി, എ.സിയിലെ യാത്ര ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസ് ജൂണില്‍

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന്...

Read More >>
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
Top Stories