ബാത്ത്‌റൂമില്‍ പ്രസവിച്ചു; കുഞ്ഞിനെ ഫ്‌ളഷ്‌ ചെയ്യാന്‍ നോക്കി; മാതാവ്‌ അറസ്‌റ്റില്‍

bathroomലണ്ടന്‍: പ്രസവിച്ച ഉടന്‍ നവജാതശിശുവിനെ ബാത്ത്‌റൂമില്‍ ഫ്‌ളഷ്‌ ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട്‌ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയും ചെയ്‌ത 22കാരി അമ്മയ്‌ക്കെതിരേ കേസ്‌. ലോവ നഗരത്തിലെ ജോണ്‍ കൊളോട്ടിയന്‍ പവലിയനില്‍ പ്രവര്‍ത്തിക്കുന്ന യുണിവേഴ്‌സിറ്റി ഓഫ്‌ ലോവ ആശുപത്രിയിലെ ബാത്ത്‌റൂമില്‍ പ്രസവിച്ച ആഷ്‌ലി ഹൗട്ടസെന്റാഡര്‍ എന്ന യുവതിയാണ്‌ കുറ്റക്കാരി.

ഞായറാഴ്‌ച 9.30 യ്‌ക്ക് ബാത്തറൂമില്‍ കയറിയ ഇവര്‍ അവിടെ പ്രസവിക്കുകയും കുഞ്ഞിനെ ഫ്‌ളഷ്‌ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന്‌ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഏറെ കഴിയും മുമ്പ്‌ തന്നെ ആശുപത്രിയില്‍ ഒരു ജീവനക്കാരി കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. മരിച്ചെന്ന്‌ കരുതിയാണ്‌ ഉപേക്ഷിച്ചതെന്ന്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. അതേസമയം കുഞ്ഞിന്റെ നിലവിലെ അവസ്‌ഥ എന്താണെന്ന്‌ അറിവായിട്ടില്ല.

പ്രസവിച്ച ശേഷം കുഞ്ഞിനെ കപ്പത്തൊട്ടിക്ക്‌ മേല്‍ ഒരു തലയിണവിരിപ്പിന്‌ മേല്‍ വെച്ച ശേഷം ബാത്ത്‌റൂം വൃത്തിയാക്കിയ ശേഷമാണ്‌ ആഷ്‌ലി അവിടം വിട്ടത്‌. പ്രസവിച്ചതിന്‌ പിന്നാലെ കരയാതെ വന്നപ്പോള്‍ കുഞ്ഞ്‌ മരിച്ചെന്ന്‌ കരുതിയെന്ന്‌ ഇവര്‍ പോലീസിന്‌ മൊഴി നല്‍കി. ബാത്ത്‌റൂമിലേക്ക്‌ കയറുന്നത്‌ വരെ താന്‍ പ്രസവിക്കാന്‍ പോകുകയാണെന്ന്‌ കരുതിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പ്രസവിച്ചതിന്‌ തൊട്ടു പിന്നാലെ തന്നെ കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും കുഞ്ഞ്‌ ആണാണോ പെണ്ണാണോ എന്നോ ജീവിച്ചിരിപ്പുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.

ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന്‌ 2014 ല്‍ ആദ്യം പ്രസവിച്ച പെണ്‍കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട്‌ 2015 ല്‍ ഹൗട്‌സെന്റാഡര്‍ സമര്‍പ്പിച്ച പരാതിയുടെ ഒരു ഓര്‍ഡര്‍ ഓണ്‍ലൈന്‍ കോര്‍ട്ടിന്റെ റെക്കോര്‍ഡ്‌സിലുണ്ട്‌. 2014 നവംബര്‍ മുതല്‍ ഇവരുടെ ഫേസ്‌ബുക്കില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുഞ്ഞുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം