താന്‍ ഗര്‍ഭിണിയാണെന്ന യാതാര്‍ത്ഥ്യം അറിഞ്ഞില്ല :പത്തു വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ന്യൂ ഡല്‍ഹി: സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച പത്തു വയസുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. താന്‍ ഗര്‍ഭിണിയാണെന്ന യാതാര്‍ത്ഥ്യം അറിയാതെ.
ഛണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെയായിരുന്ന പ്രസവം. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2.2 കിലോ തൂക്കം ഉളള കുഞ്ഞ് നവജാത ശിശുക്കള്‍ക്കായുളള ഐസിയുവിലാണ്. കുഞ്ഞിനെ ദത്ത് നല്‍കാന്‍ തയ്യാറാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

അമ്മയുടെ സഹോദരന്റെ പീഡനം മൂലമാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതിരുന്നത്. ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യത്തെ കുറിച്ച് പെണ്‍കുട്ടി ബോധവതിയല്ല. വയറു വേദനക്ക് ശസ്ത്രക്രിയ വേണമെന്നാണ് പെണ്‍കുട്ടിയോട് രക്ഷിതാക്കള്‍ പറഞ്ഞിരിക്കുന്നത്.

വയറു വേദനയെ തുടര്‍ന്ന ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കീഴ്‌ക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ലഭിച്ചില്ല. അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ഇന്ത്യയില്‍ 20 ആഴ്ചക്ക് മുകളിലുളള ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം