പത്ത് കോടിയുടെ ലോട്ടറിയടിച്ചയാളുടെ വീട്ടില്‍ നടന്നത് നാടകീയ രംഗങ്ങള്‍; അവസാനം ആത്മഹത്യയില്‍ എത്തിച്ചു

10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്തു. തായ്ലന്‍ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ലോട്ടറിയടിച്ചെന്ന് അറിയിച്ച് ആളുകളെ വിളിച്ചുകൂട്ടി ഗംഭീര വിരുന്ന് നല്‍കിയശേഷം ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 10,28,24000 വരും. 42 കാരനായ ജിരാവത്, ചോന്‍ബുരി പ്രവിശ്യാ നിവാസിയാണ്. ഉയര്‍ന്നതുക ലഭിക്കാനായി ഒരേ നമ്പറിലുള്ള 7 തരം ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്.

തന്റെ ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ഇതോടെ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ കുടുംബത്തെ ആരും പരിഹസിക്കരുതെന്നും തനിക്ക് തന്നെയാണ് സമ്മാനമെന്നും ലോട്ടറി നഷ്ടപ്പെട്ടുപോയതാണെന്നുമായിരുന്നു ആത്മഹത്യാകുറിപ്പില്‍ എഴുതിയിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം