ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് ആത്മഹത്യ ചെയ്തു

robinwilliams_12082014
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് (63) ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന് അടിമയായിരുന്നു അദ്ദേഹം. 1997-ല്‍ മികച്ച സഹനടനുള്ള ഓസ്കാര്‍ ഗുഡ്വില്‍ ഹണ്ടിംഗ് എന്ന ചിത്രത്തിലൂടെ അദ്ദേഹ കരസ്ഥമാക്കിയിരുന്നു. ഡെഡ് മെന്‍ പോയറ്റ്സ് സൊസൈറ്റി, ജൂമാന്‍ജി, ഗുഡ്മോണിംഗ് വിയറ്റ്നാം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്. കാലിഫോര്‍ണിയയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. അദ്ദേഹം മൂന്ന് വട്ടം വിവാഹം കഴിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കുട്ടികളും ഉണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം