സി.ബി.ഐ അന്വേഷണം: കെ.കെ രമയുടെ നിരാഹാര സമരം

kk ramaകോഴിക്കോട്: ടിപി വധക്കേസ് ഗൂഢാലോചന സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ നാളെ രാവിലെ മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമിരിക്കും. അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ആര്‍എംപിയുടെ തീരുമാനം.

സമരത്തില്‍ പങ്കെടുക്കാന്‍ കെകെ രമ രാവിലെ 10.30 ഓടെ ഒഞ്ചിയത്തെ വീട്ടില്‍ നിന്നും പുറപ്പെടും. അതിന് മുന്നോടിയായി രാവിലെ ഒമ്പത് മണിക്ക് ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനുമുന്നിലെ രക്തസാക്ഷി സ്തൂപത്തിനുമുന്നില്‍ കെകെ രമയും ആര്‍എംപി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തും.

തുടര്‍ന്ന് കോഴിക്കോട്ടെത്തി ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. രമയുടെ അച്ഛന്‍ കെകെ മാധവനും ആര്‍എംപി നേതാക്കളും രമയുടെ കൂടെ തിരുവനന്തപുരത്തേക്ക് തിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം