സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ നിയമനം

Job-Vacancy_2കോഴിക്കോട്: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ചൈല്‍ഡ് ഡെവലപ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സ് അഥവാ സയന്‍സ് അഥവാ കൊമേഴ്‌സിലുളള ബിരുദാനന്തര ബിരുദം, ബി എഡ് / എം എഡ് എന്നിവയാണ് യോഗ്യത. പ്രായം 45നും 65നും മധ്യേ. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (കെയര്‍ ആന്‍ഡ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍): യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക് അഥവാ സൈക്കോളജി അഥവാ സോഷ്യല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദം. പ്രായം 35നും 65നും മധ്യെ. കണ്‍സള്‍ട്ടന്റ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം. പ്രായം 35ല്‍ താഴെ. പ്രവൃത്തിപരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായവ ഉള്‍പ്പെടെയുളള വിവരങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.kescpcr. kerala.gov.in) നിന്നോ ഓഫീസില്‍ നിന്നോ ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2016 ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ചിന് ലഭിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം