ഷാജിയുടെ ആത്മഹത്യ; ഒരു എസ്ഐ ആത്മഹത്യാ കുറിപ്പ് കൈക്കലാക്കാന്‍ ശ്രമിച്ചു

shajiകോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എപി ഷാജിയുടെ മരണത്തില്‍ ഉന്നതര്‍ക്കെതിരെ വിമര്‍ശനവുമായി സഹപ്രവര്‍ത്തകര്‍. ഷാജിയുടെ ആത്മഹത്യ കുറിപ്പ് കൈക്കലാക്കാന്‍ എസ്ഐ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് മനസിലാക്കിയ നാട്ടുകാരുടെ ഇടപെടലാണ് തെളിവ് കൈക്കലാക്കാനുള്ള എസ്ഐയുടെ ശ്രമം പൊളിയുകയായിരുന്നു.

ഷാജി മരിച്ച ദിവസം വീട്ടിലത്തെിയ ഒരു എസ്. ഐ ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. ഫോണെടുത്ത് ആരോടെ സംസാരിക്കുന്നത് പോലെ നടിച്ചുകൊണ്ടായിരുന്നു എസ്.ഐ യുടെ പ്രകടനം. പക്ഷെ ഫോണില്‍ എസ്.ഐ ആരോടും സംസാരിക്കുന്നില്ലന്നെ കാര്യം നാട്ടുകാര്‍ക്ക് മനസ്സിലായി. കത്തെടുത്ത് പുറത്ത് പോകാന്‍ അനുവദിക്കില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതിനിടയില്‍ ഡി.വൈ. എസ്. പി ആര്‍ ശ്രീകുമാര്‍ നാട്ടുകാരോട് തട്ടിക്കയറി. തെറ്റു ചെയ്താല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാര്‍ ഡി.വൈ.എസ്പിക്കുനേരെ തിരിഞ്ഞു. ഷാജിയുടെ മരണത്തിന് കാരണക്കാരായ സിറ്റിപൊലീസ് കമ്മിഷണര്‍ പി എ വത്സന്‍, സ്പ്യഷ്യല്‍ ബ്രാഞ്ച് അസി കമ്മിഷണര്‍ പി ടി ബാലന്‍, ഷാജിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഷാജിയുടെ ആത്മഹത്യ കുറിപ്പില്‍ പരമാര്‍ശിക്കുന്ന രാജീവ് പി. മേനോന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൊലീസുകാരനെ സസ്‌പെന്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളൊന്നും ഇല്ലാതെയാണ് ഷാജിയെ സസ്‌പെന്റ് ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അബദ്ധം സംഭവിച്ചപ്പോള്‍ തന്നെ ഷാജി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായ ഉന്നതോദ്യോഗസ്ഥന്‍ ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്രൂപ്പില്‍ പോസ്റ്റിട്ടു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ഷാജിയുടെ മൊഴിയെടുത്തു. ഷാജി എല്ലാവരെയും കണ്ട് സത്യം വെളിപ്പെടുത്തിയെങ്കിലും വൈകീട്ട് സസ്പഷന്‍ ഉത്തരവ് ഷാജിക്ക് കൈമാറി. പ്രാഥമികാന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെയായിരുന്നു ഈ സസ്‌പെന്‍ഷന്‍.

ഒരു രക്ഷാകര്‍ത്താവ് പരാതിയുടെ തെളിവായി നല്‍കിയതാണ് വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. ഷാജി ഇത് അബദ്ധത്തില്‍ മാറി പോസ്റ്റ് ചെയ്യകയായിരുന്നു. തൊട്ടുപിന്നാലെ, അങ്ങനെയൊരു അബദ്ധം സംഭവിച്ചതായി മേലുദ്യോഗസ്ഥരെ ഷാജി വിളിച്ചറിയിച്ചതുമാണ്. എന്നിട്ടും ആരെയൊ തൃപ്തിപെടുത്താന്‍ വേണ്ടി കേവലം ആറുമണിക്കൂറിനുള്ളില്‍ തന്നെ ഷാജിയുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറങ്ങി. ഷാജിക്കു പറയാനുള്ള വിശദീകരണം കേള്‍ക്കാന്‍ പോലും ആരും തയ്യറായില്ല.  ഇത്തരമൊരു സസ്‌പെന്‍ഷന്‍ കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുംവരെ പ്രക്ഷോഭവുമായി രംഗത്തുണ്ടാകുമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന ഒരു പുരുഷശരീരത്തിന്റെ നഗ്‌നചിത്രം (വീഡിയോ അല്ല) രക്ഷിതാവ് ഏറ്റവും വിശ്വസ്തനായ പൊലീസുകാരന് കൈമാറുകയും അയാളത് തുടര്‍നടപടികള്‍ക്കായി ഗ്രൂപ്പിലെ ഒരുദ്യോഗസ്ഥന് കൈമാറുന്നതിനിടെ അബദ്ധത്തില്‍ ഗ്രൂപ്പിലേക്ക് മാറിക്കയറുകയായിരുന്നു. അയാള്‍ക്ക് പറ്റിയത് ഒരു കയ്യബദ്ധം പോലുമായിരുന്നില്ല . വിരല്‍ത്തുമ്പാന്നു മാറിയതിനാല്‍ പിണഞ്ഞ തെറ്റിന് അയാള്‍ കാണേണ്ടവരെയൊക്കെ കണ്ട് പറഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് അത് ബോധ്യപ്പെടുകയും ക്ഷമിക്കുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം