ശബരിമല

Loading...

sabarimal
ശബരിമല ശാസ്താവ് ഒരു മതേതരസങ്കല്‍പത്തിന്റെ പ്രതീകംകൂടിയാണല്ലോ, ജാതിമതഭേദംകൂടാതെ സര്‍വരും സോദരത്വേന തീര്‍ഥാടനം നടത്തുന്ന കേന്ദ്രമാണല്ലോ അത്. ഇന്ന് ഹൈന്ദവമായ ആചാരാനുഷ്ഠാനങ്ങളാണ് അവിടെ നിലവിലിരിക്കുന്നതെങ്കിലും മറ്റു ക്ഷേത്രങ്ങളില്‍കാണാത്ത മതസൗഹാര്‍ദം ശബരിമലയുടെ പ്രത്യേകതയാണ്. മുസല്‍മാനായ വാവരും അയ്യപ്പനും സുഹൃത്തുക്കളാണല്ലോ. മാത്രമല്ല ഗായകന്‍ ക്രൈസ്തവനായ യേശുദാസിനും അവിടെ പ്രവേശിക്കാം. ഗുരുവായൂര്‍ അമ്പലത്തില്‍ ഇത് നിഷിധമാണ്. വയലാര്‍രവിയുടെ മക്കള്‍ക്കുപോലും അവിടെ വിലക്കുണ്ടായിരുന്നല്ലോ. ശബരിമല അത്തരം വിലക്കുകള്‍ക്ക് അതീതമാണ്. അതിന്റെ കാരണം അതൊരു ബുദ്ധമതകേന്ദ്രമായിരുന്നു എന്നതു തന്നെയാണ്. ശബരിമല ശാസ്താവ് യഥാര്‍ഥത്തില്‍ ആര്? അയ്യപ്പനാര്? മുസ്ലീമായ വാവര്‍ എങ്ങിനെ അയ്യപ്പന്റെ സുഹൃത്തായി? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരം കാണലാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം. സാധാരണക്കാരായ ഭക്തരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിത്.
1. അമരകോശത്തില്‍ ശാസ്താവിന്റെ അര്‍ഥം ഇപ്രകാരമാണ് – ഗൗതമന്‍, ശാക്യമുനി, ബുദ്ധന്‍. പുതിയ ധര്‍മം നല്‍കിയ ആളാണ് ധര്‍മശാസ്താവ്. ധര്‍മം ശാസിക്കുന്നവന്‍, ഉപദേശിക്കുന്നവന്‍, എന്നര്‍ഥം ധര്‍മവിഷ്ണുവോ ധര്‍മശിവനോ ഉണ്ടായിട്ടില്ല.
2. തമിഴ്‌നിഘണ്ടുവില്‍ ബുദ്ധനെ അയ്യന്‍ എന്നാണ് വിളിക്കുന്നത്. അയ്യപ്പന്‍, കുട്ടപ്പന്‍, ചെല്ലപ്പന്‍, പൊന്നപ്പന്‍, ദാനപ്പന്‍ എന്നിവയും ബുദ്ധന്റെ പര്യായപദങ്ങളാണ്. അമ്പലപ്പുഴയിലെ കരുമാടിക്കുട്ടന്‍ ബുദ്ധവിഗ്രഹമാണല്ലോ. കുട്ടനാടിന്റെ പേരുവന്നത് കുട്ടനുമായി ബദ്ധപ്പെട്ടാണ്. കുട്ടമ്പേരൂരും കുട്ടമംഗലവുമുണ്ടല്ലോ. ”അയ്യനയ്യനയ്യപ്പ സ്വാമിയേ” എന്ന ശരണംവിളിയിലും തെളിയുന്നത് ബുദ്ധനാണ്.
3. മലയാളികള്‍ മതവ്യത്യാസംകൂടാതെ അയ്യോ എന്ന് വിളിക്കുന്നത് ബുദ്ധനെയാണ്. കര്‍ത്താവേ, അള്ളാ, ദൈവമേ എന്നീ പ്രയോഗങ്ങള്‍ പില്‍ക്കാലത്ത് വന്നുചേര്‍ന്നതാണ്.
4. ശബരിമലയ്ക്ക് മാലയിടുന്ന ആളും ശബരിമലയില്‍ ഇരിക്കുന്ന ദേവനും അയ്യപ്പനാണ്. ബുദ്ധമതത്തിന്റെ പ്രത്യേകതയാണിത്. അയ്യപ്പന്‍മാരെ ആരുംതന്നെ ഹരിഹരസുതന്‍ എന്ന് വിളിക്കാറില്ല. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയതിനുശേഷമാണ് ഹരിഹരസുതന്‍ എന്ന പേരുവന്നത്. ജയദേവന്റെ ഗീതാഗോവിന്ദം ഇക്കാര്യം പറയുന്നുണ്ട്.
5. പള്ളിക്കെട്ട് ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. പള്ളി ബുദ്ധവിഹാരമാണ്. പള്ളിയില്‍ തുടങ്ങുന്നതോ പള്ളിയില്‍ അവസാനിക്കുന്നതോ ആയ നുറുകണക്കിന് സ്ഥലനാമങ്ങളും കേരളത്തിലുണ്ട്. ബുദ്ധമതകേന്ദ്രങ്ങളായിരുന്നു അവ. ക്രൈസ്തവരും മുസ്ലീംങ്ങളും അവരുടെ ദേവാലയത്തിനെ പള്ളി എന്നു വിളിക്കുന്നുത് ഈ ബുദ്ധമത സ്വാധീനംകൊണ്ടാണ്; മുസ്ലീംഗങ്ങള്‍ക്ക് മസ്ജിദാണ് ദേവാലയം എങ്കിലും.
6. ബുദ്ധമതത്തിലെ ബുദ്ധം ശരണം, സംഘം ശരണം, ധര്‍മം ശരണം എന്നീ ശരണമന്ത്രങ്ങളാണ് അയ്യപ്പന്‍മാരുടെ ശരണംവിളിയിലൂടെ തെളിയുന്നത്.
7. വലിയൊരു വിഭാഗം ജനത്തിന് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലത്തും എല്ലാപേരും ശബരിമലയില്‍ പോകുമായിരുന്നു. ഇതൊരു ഹിന്ദുക്ഷേത്രമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റ് മതക്കാരും പോകുന്നുണ്ടല്ലോ. വാവരും യേശുദാസും.
8. ശബരിമല ശാസ്താക്ഷേത്രത്തിലെ കൊടിമരത്തില്‍ കുതിരയുടെ പ്രതിമയാണുള്ളത്. പുലിയല്ല.. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തില്‍ തുരഗവാഹനന്‍, വാജിവാഹനന്‍ എന്നിങ്ങനെയാണ് അയ്യപ്പനെ വിളിക്കുന്നത്. തുരഗവും വാജിയും കുതിരയുടെ പര്യായപദമാണ്. ആന, കാള, കുതിര എന്നിവ ബുദ്ധമത പ്രതീകങ്ങളാണ്. അശോകചക്രത്തില്‍ ഈ മൃഗങ്ങളുടെ രൂപങ്ങള്‍ കാണുന്നത് ശ്രദ്ധേയമാണ്. ഇന്ന് ക്ഷേത്രങ്ങളില്‍കാണുന്ന കാളകെട്ട്, കുതിരകെട്ട്, ആന എഴുന്നള്ളത്ത് എന്നിവ ബുദ്ധമതമാണ്.
9. നമ്പൂതിരിമാര്‍ മാത്രമെ ശബരിമലയില്‍ ശാന്തിക്കാരാവൂ. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ഇതിന് തയ്യാറാകുകയില്ല. ശബരിമല അവൈദിക കേന്ദ്രമാണെന്ന് അവര്‍ പറയും. നമ്പൂതിരിമാര്‍ ബുദ്ധമതത്തിലെ പുരോഹിതവിഭാഗമായിരുന്നു; നമ്പുക്കള്‍ അഥവാ നമ്പൂതിരോമാര്‍. ബ്രാഹ്മണന്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണല്ലോ താമസിക്കുന്നത്.
10. ശബരിമലയെ രക്ഷിക്കാന്‍പോയ ഭക്തനും യോദ്ധാവുമായ അയ്യപ്പന്റെ (ചീരപ്പന്‍ചിറ കുടുംബം സുഹൃത്താണ് വാവര്‍ (ബ=വ=ബാബര്‍, രബീന്ദ്ര=രവീന്ദ്ര). രണ്ടുപേരും പതിനെട്ടാംപടിക്കു താഴെ കൊല്ലപ്പെടുന്നു. വാവരുനട, വാവരുടെ ശവകുടീരമാണ്. ഇസ്ലാം എന്ന സംഘടിതമതം കേരളത്തിലെത്തുന്നത് എ ഡി ഏഴാം നൂറ്റാണ്ടിലാണ്. ഇതിനുശേഷമാണ് ബുദ്ധനെ ഹരിഹരസുതനാക്കി മാറ്റുന്നത് എന്നാണ് വാവരുടെ ചരിത്രം വെളിപ്പെടുത്തുന്നത്.
11. ചവരിമാനുകളുള്ള മലയാണ് ശബരിമല. മലകൂടത്തില്‍ നൂറിലധികം ബുദ്ധവിഹാരങ്ങളുണ്ടായിരുന്നതായി ഹുയാന്‍സാങ് എന്ന ചൈനീസ് സഞ്ചാരി പറയുന്നുണ്ട്. സഹ്യപര്‍വതമേഖലയെ ആണ് മലകൂടമെന്ന് പറഞ്ഞിരിക്കുന്നത്.

Loading...