വീരേന്ദ്രകുമാര്‍ ‘കൈ’ വിടുന്നു ?

veerendrakumar-mpതിരുവനന്തപുരം: ഇടതു മുന്നണിയിലേക്കുള്ള മടങ്ങിപ്പോക്ക് തള്ളാതെ സോഷ്യലിസ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി വിരേന്ദ്രകുമാര്‍. ദേശീയ സാഹചര്യത്തിനു അനുസരിച്ചേ ഇനി ജെഡിയുവിനും തീരുമാനമെടുക്കാന്‍ സാധിക്കു. കേരളത്തില്‍ മാത്രമായി പ്രത്യേകം തീരുമാനമെടുക്കാന്‍ കഴിയില്ല. ജനതാദള്‍ എസുമായി യോജിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. മാറുന്ന സാഹചര്യം എതു രാഷ്ട്രീയ പാര്‍ട്ടിയും കണക്കിലെടുക്കേണ്ടതാണെന്നും വിരേന്ദ്രകുമാര്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇടതു മുന്നണി പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിലും മടങ്ങിപോകില്ലെന്ന് പറഞ്ഞില്ല. ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ജനതാദള്‍-എസുമായി യോജിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് പറയുക കൂടി ചെയ്തതോടെ വീരേന്ദ്രകുമാറിന്റെ എല്‍ഡിഎഫ് പ്രവേശനത്തിനു വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം