വിധിയോട് പൊരുതി കുരുന്നു ജീവന്‍

thrissur
തൃശൂര് : അടുക്കളയിലെ ചെറിയപാത്രം ഒന്ന് അനങ്ങിയാല്മതി ശ്രീലക്ഷ്മിക്ക്അസുഖം വരാന്. മുറ്റത്ത് കളിക്കൂട്ടുകാര്ക്കൊപ്പം കളിക്കാനോ കളിപങ്കുവെക്കാനോ ഈ ആറു വയസ്സുകാരിക്കാവില്ല.ബാല്യത്തിന്റെ എല്ലാ കുസൃതികളും അന്യമാ ചലനമറ്റ് കിടക്കാനാണ് ഈകുരുന്നിന്റെ വിധി. രണ്ടര വയസ്സില് അപ്രതീക്ഷിതമായുണ്ടായപനിയും അപസ്മാരവുമാണ് ശ്രീലക്ഷ്മിയുടെ കുസൃതികളെയും കൊഞ്ചലുകളശ്രീലക്ഷ്മിക്ക് രണ്ടരവയസ്സുള്ളപ്പോഴാണ് പനിയും അപസ്മാരവും തലച്ചോറിനെ ബാധചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്തോളൂര് പോന്നോറില് പോന്നോര്വീട്ടില് പ്രീമയുടെ മകള് ശ്രീലക്ഷ്മിയാണ് ഇരുളടഞ്ഞജീവിതത്തോട് അവ്യക്തശബ്ദങ്ങള് മാത്രം പുറപ്പെടുവിച്ച് മല്ലടിക്കുന്നത്.’നന്നായി സംസാരിക്കുമായിരുന്നു, ഓടിനടക്കും മുറ്റത്തൊക്കെ.അതോര്ക്കുമ്പോള് വിഷമമേറും. എപ്പോഴും ഒരാള് കൂടെ വേണം.’.വിധിയെ പഴിച്ച് അമ്മമ്മ ശോഭന പറയുന്നു. ‘അരുമയായകളിപ്പാട്ടങ്ങളൊന്നും ഇന്നവള്ക്ക് വേണ്ട. ചില ദിവസങ്ങളില് മോള് രാത്രി മുഴുവന്നിര്ത്താതെ കരയും എന്താണെന്നറിയില്ല’. പോന്നോര്വീടിനെ തീരാവേദനയിലാഴ്ത്തിശ്രീലക്ഷ്മിക്കേറെയിഷ്ടം കൃഷ്ണപ്രസാദിന അമ്മയുടെ സഹോദരിയുടെ മകനായകൃഷ്ണപ്രസാദ് പഠിച്ച പാട്ടുകളും പദ്യങ്ങളും ഈണത്തോടെ ചൊല്ലുമ്ശ്രദ്ധിച്ചിരിക്കും ശ്രീലക്ഷ്മി. വീട്ടില് ചെറിയ സ്പൂണ്താഴെവീഴുന്നതിന്റെ ആഘാതം മതി കുട്ടിക് അപസ്മാരബാധയുണ്ടാവാന്. പിന്നീട്കുറെനേരം ഒരേകിടപ്പ് കിടക്കും. ദിവസത്തില് അഞ്ചിലേറെ തവണഇതുണ്ടാവും. ശരീരം തളര്ന്ന് തീരെ കിടപ്പിലായിരുന്നശ്രീലക്ഷ്മി ഇപ്പോള്കുറച്ചുനേരം തനിയെ ഇരിക്കും, അപ്പോള്തന്നെ മുഖമിടിച്ച് മുമ്പോട്ടുവീഴും.കോട്ടക്കലിലെ ഉഴിച്ചില്കൊണ്ടാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതെന്ന് അമ്മപ്രീമ. തനിയെ ഇരിക്കാനുള്ള ആരോഗ്യമില്ലാത്തതിനാല്വീഴാതിരിക്കാന് കസേരയുടെ മുന്ഭാഗത്ത് ചുരിദാര് ഷാള് കെട്ടിവെക്കും.പ്രാഥമികാവശ്യങ്ങള് നിര്വ്വഹിക്കുന്നത് കിടന്ന കിടപ്പില്തന്നെ. രണ്ടരവയസ്സില്മെഡിക്കല് കോളേജില് രണ്ടു മാസമാണ് തീവ്രപരിചരണ വിഭാഗത്തില് കിടന്നത്.അഡ്മിറ്റാക്കി പതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴാണ് കണ്ണൊന്ന് തുറന്നത്. മിടിപ്പ് മാത്രമായിരുന്നു അപ്പോള്ഉണ്ടായിരുന്നത്.വിരലുകളും കൈകാലുകളും അനങ്ങാന്പിന്നെയും കുറെ കഴിഞ്ഞു.പിറന്നാളിനും പോന്നോര് ആയിരംകാവ് ക്ഷേത്രോത്സവത്തിനും ഭഗവതിയെ തൊഴാനആറുവയസ്സുകാരി ശ്രീലക്ഷ്മി പുറത്തിറങ്ങുന്ന അതും അമ്മയുടെ ഒക്കത്ത്. ബാക്കി സമയം ആചെറിയ വീടിന്റെ അകത്ത് തൂക്കിയിട്ട തുണിത്തൊട്ടിലില്. പിറന്നാളിന്ആഘോഷങ്ങളൊന്നുമില്ല, ഒക്കെ അവസാനിച്ചിട്ട് നാലുവര്ഷങ്ങളായി അമ്മ പ്രീമയുടെ കണ്ണീരില് കുതിര്ന്ന വാക്കുകള്. തന്റെ ശബ്ദം കേട്ടാല്മാത്രമാണ് കുഞ്ഞ് തിരിച്ചറിയും. അച്ഛന് പാലക്കാട് സ്വദേശി സുഭാഷ്വല്ലപ്പോഴും വരുമെങ്കിലും അവരുടെ കുടുംബ തിരിഞ്ഞുനോക്കാതായിട്ട് വര്ഷങ്ങളായി.കോട്ടക്കല് ഉഴിച്ചിലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മെച്ചപ്പെടല്. വര്ഷത്തില് ഒരുതവണ ഉഴിച്ചലിന് കൊണ്ടുപോണം. 2500രൂപയാണ് ചിലവ് വരുന്നത്. മറ്റുമരുന്നുകള്ക്കും മറ്റുമായി 4000 രൂപ വേറെ. ഉദ്ദേശിച്ച ഫലം കിട്ടണമെങ്കില് 70,000 രൂപഉഴിച്ചിലിന് മാത്രം വേണ്ടി വരുമെന്ന കണക്ക് കേട്ട് തളര്ന്നിരിക്കുകയാണ് ഈകുടുംബം. ഫിസിയോതെറാപ്പി ചെയ്താല്രോഗം ഭേദപ്പെടുമെന്ന് ഡോക്ടര്മാര് ഉറപ്പിച്ച് പറയുന്നു. ചെമ്പൂക്കാവ്റീഹാബിലിറ്റേഷന് സെന്ററില് അന്വേഷിച്ചപ്പോള്കുട്ടി നടക്കുന്നതുവരെ ഫിസിയോതെറാപ്പി നിര്ദ്ദേശം. ദിവസം ഒരു മണിക്കൂര്മാത്രമുള്ള ഫിസിയോ തെറാപ്പിക്ക് 250 രൂപയാണ്. ഇളവ് അനുവദിക്കാമെന്ന്കുട്ടിയുടെ ചുറ്റുപാടുകള് അറിഞ്ഞ അവിടത്തെ ഡോക്ടര്അറിയിച്ചതായിപ്രീമ പറഞ്ഞു.സംസാരശേഷി വീണ്ടെടുക്കാന് സ്പീച്ച് തെറാപ്പിയും ചെയ്യണം അതിനുള്ളസൗകര്യവും നോക്കുന്നുണ്ട്.പരീമയുടെ അച്ഛന് പറ്റാവുന്നകൂലിവേലകളൊക്കെ ചെയ്താണ് വീട്പുലര്ത്തുന്നത്. ഇടയ്ക്ക് പ്രീമ തൊഴിലുറപ്പിന് പോവും പക്ഷേ അതുകൊണ്ടൊന്നും ചെലവുകള്ഇപ്പോഴും തണുപ്പ് തട്ടിയാല് കുട്ടിക്ക് ശ്വാസംമുട്ട് വരും,പിന്നെ കുറച്ചുദിവസം ആസ്പത്രിയില്.തുടക്കത്തില് മൂക്കിലൂടെ ട്യൂബ് വഴിയാണ്നല്കിയിരുന്നത്. ഇപ്പോള്ഭക്ഷണമെല്ലാം വായിലൂടെ കൊടുത്തുതുടങ്ങി. എങ്കിലും ചവച്ചരച്ച് കഴിക്കാനുള്ളശേഷിയില്ല. ആസ്പത്രികളിലേക്കുള്ള യാത്രയെല്ലാം ബസിലാണ്.വണ്ടി വിളിച്ചുപോവുന്നതിനെപറ്റി ആലോ കുടുംബത്തിന് സാധ്യമല്ല. സുമനസ്സുകള്ക്ക് മുമ്പില് കാരുണ്യത്തിനായി കേഴുകയാണ്ശ്രീലക്ഷ്മിയും കുടുംബവും. ശ്രീലക്ഷ്മിക്ക് സഹായങ്ങള് അയക്കുന്നതിന്ധനലക്ഷ്മി ബാങ്ക് പറപ്പൂര് ശാഖയില് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്: 003003600000978, IFSC കോഡ്- DLXB0000030. വിലാസം: പ്രീമ പി.വി, പോന്നോര് ഹൗസ്, പോന്നോര് (പി.ഒ), പറപ്പൂര് (വഴി). ഫോണ്- 9048338905. 9048338905.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം