റംസാനെ മുതലെടുത്ത്‌ എയര്‍ ഇന്ത്യയും; ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

air indiaമലപ്പുറം: അവധിക്കാലങ്ങളില്‍ പ്രവാസികളുടെ കൊള്ളയടിക്കാനായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വിമാന കമ്പനികളുടെ സ്ഥിരം ഏര്‍പ്പാടാണ്. എന്നാല്‍ റംസാൻ സീസണിനെ മുതലെടുക്കാന്‍ എയര്‍ ഇന്ത്യയും രംഗത്ത്. ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർഇന്ത്യ മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചു. പെരുന്നാളിനോട് അടുപ്പിച്ചുളള ദിവസങ്ങളിലാണ് വലിയ വർദ്ധനവ്. ഈ നിരക്കിൽ പോലും പല ദിവസങ്ങളിലും ടിക്കറ്റ്  ലഭ്യമല്ല.

എയർ ഇന്ത്യയുടെ ഗൾഫ് സെക്ടറിലെ ഇക്കണോമി ക്സാസിൽ 20,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്. ജൂലൈ 18 വരെ ദുബായ് – കോഴിക്കോട് റൂട്ടിൽ  27,000 രൂപ വരെ നൽകണം. ഇതേ കാലയളവിൽ കേരളത്തിൽ നിന്ന് ദുബായിലേക്ക് പരമാവധി 5600 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്.
സൗദി അറേബ്യയിലെ ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്ക് 45,000 രൂപ വരെ നൽകണം. സാധാരണ 19,000 രൂപവരെ നിരക്കുവരുന്നിടത്താണിത്. അബുദാബി – 35000, ബഹറൈൻ -36000, കുവൈത്ത് -27000, മസ്ക്കറ്റ് -24000, ഷാ‌ർജ്ജ -21000, ദമാം – 27000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്കെല്ലാം ഇപ്പോൾ മുന്നിലൊന്ന് തുക നൽകിയാൽ മതി.

പെരുന്നാൾ കഴിയുന്നതോടെ ഗൾഫിൽ നിന്നുളള  ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നുണ്ട്. ജൂലായ് അവസാനം ദുബായിൽ നിന്ന് 8200 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. ഓണം, പെരുന്നാൾ, ക്രിസ്‌മസ്, ഗൾഫിലെ സ്കൂൾ അവധി എന്നീ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് പരമാവധി വർദ്ധിപ്പിച്ച് കൊള്ളയടിക്കുകയെന്ന സ്വകാര്യകമ്പനികളുടെ നിലപാട് പിന്തുടരുകയാണ് എയർ ഇന്ത്യയും. കഴിഞ്ഞ റംസാൻ സീസണിൽ പതിനായിരം രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം