രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിനുമുകളില്‍:കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

rahul

മാവേലിക്കര: രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിനുമുകളില്‍ കയറിയ സംഭവം മാവേലിക്കര കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നൂറനാട് എസ് ഐയോടാണ് കോടതി റിപ്പോര്‍ട്ട് തേടിയത്. രാഹുലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാവ് മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവേലിക്കര കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഈ മാസം 29 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. യുവ കേരള യാത്രയ്ക്കിടെയാണ് രാഹുല്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയത്. നേരത്തെ മുജീബ് റഹ്മാന്‍ നൂറനാട് പോലില്‍ രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. മോട്ടോര്‍ വാഹന നിയമവും പോലീസ് നിയമവും ലംഘിച്ച രാഹുലിനെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് മുജീബ് റഹ്മാന്‍ കോടതിയെ സമീപിച്ചത്. രാഹുലിനെതിരേ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനും പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജാണ് പരാതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച രാഹുലിനെതിരേ കേസെടുക്കാന്‍ പോലീസ് തയാറാകണമെന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനും ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം