രാഷ്ട്രീയാധികാരത്തിന് ദളിത് -പിന്നാക്ക കൂട്ടായ്മ: വെള്ളാപ്പള്ളി

vellapalli.jpg2ആലപ്പുഴ: ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് രാഷ്ട്രീയാധികാരം നേടിയെടുക്കുന്ന കാര്യത്തിൽ സമാന ചിന്താഗതിക്കാരുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.പ്രിൻസ് ഹോട്ടലിൽ ദളിത്-പിന്നാക്ക വിഭാഗം നേതാക്കളുടെ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി ശക്തി നേടുന്നതിന്റെ ആദ്യഘട്ടമായാണ് യോഗം ചേർന്നത്. ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി വി. ദിനകരൻ, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, വണിക-വൈശ്യസംഘം ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ, മൺപാത്ര നിർമ്മാണ സമുദായ സഭ പ്രസിഡന്റ് ബി. സുബാഷ്ബോസ്, വാദ്ധ്യാർ മഹാസഭ ജനറൽ സെക്രട്ടറി ജഗതി രാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം