രഞ്ജിനിക്ക് ജയം; തെരുവ് നായ്ക്കളെ കൊല്ലില്ല.. പകരം കുത്തിവെയ്പ്പ് നല്‍കും

ranjini haridas1എറണാകുളം: തെരുവ് നായ്ക്കളെ കൊല്ലരുതെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ്‌ ജില്ലയിലെ മുഴുവന്‍ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പെടുക്കാന്‍ ജില്ലാ പഞ്ചായത്ത് നീങ്ങുന്നത്. നായ്ക്കളെ ഏറ്റെടുത്ത് വളര്‍ത്താന്‍ തയ്യാറുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. തെരുവുനായശല്യം നിയന്ത്രിക്കാന്‍ വഴിതേടി മൃഗസ്നേഹികളെ വിളിച്ചുകൂട്ടി നടത്തിയ യോഗം അലങ്കോലമായിരുന്നു. യോഗത്തില്‍ തെരുവ് നായ്ക്കളെ കൊല്ലണമെന്ന ആവശ്യവുമായി മൃഗഡോക്ടര്‍ മുന്നോട്ട് വന്നതോടെ രഞ്ജിനിയുടെ നേതൃത്വത്തിലുള്ള രംഗത്ത് വരികയായിരുന്നു.

ടെലിവിഷന്‍ അവതാരക രജ്ഞിനി ഹരിദാസിന്‍റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ അന്നുയര്‍ത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായിരിക്കെയാണ്, ഇവരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം നടന്നത്. ഇത്തവണയും മൃഗസ്നേഹികളുടെ രോഷം അണപൊട്ടി. പലപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ.‌‌‌ അക്രമം നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കാമെന്നും നിരപരാധികളായ നായ്ക്കളെ വെറുതെ വിടണമെന്നുമുള്ള വാദമാണ് ഇത്തവണയും ഉയര്‍ന്നുകേട്ടത്. യുക്തിസഹമായ നിലപാടുകളും ചിലര്‍ ഉന്നയിച്ചു.

എല്ലാത്തിനെയും കൊന്നൊടുക്കുക പ്രായോഗികമല്ല എന്ന നിലപാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആവര്‍ത്തിച്ചു. ആയിരക്കണക്കിന് നായ്ക്കളില്‍ നിന്ന് പേവിഷബാധ ഉള്ളവയെയോ ആക്രമകാരികളെയോ തിരിച്ചറിയാനും എളുപ്പമല്ല. അതുകൊണ്ട് വീട്ടില്‍ വളര്‍ത്തുന്നവ അടക്കം ജില്ലയിലെ എല്ലാ നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പെടുക്കാന്‍ തീരുമാനമായി. ഈമാസം ഏഴ് മുതല്‍ ഏഴ് ദിവസമായി പദ്ധതി പൂര്‍ത്തിയാക്കും. ഒപ്പം, തെരുവുനായ്ക്കളെ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരോട് എവിടെ വളര്‍ത്തും, എത്രയെണ്ണത്തെ വളര്‍ത്തും, എന്ന് തുടങ്ങി എല്ലാ വിവരങ്ങളും അറിയിക്കാനും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ച് സാന്പത്തിക സഹായം വാങ്ങിനല്‍കാമെന്നാണ് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പള്ളിയുടെ ഉറപ്പ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം