മുംബൈയിലെ ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു

GASമുംബൈ: മുംബൈയിലെ ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു. വെസ്റ് കുര്‍ള മേഖലയിലെ വിദ്യാവിഹാറിലുള്ള കിനാര ഹോട്ടലില്‍ ഉച്ചഭക്ഷണസമയത്താണു പൊട്ടിത്തെറി. ഏഴു പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ഘാട്ഖോപ്പറിലെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സമീപവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് അപകടം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം