മദ്യലഹരിയില്‍ പോലീസുകാരനെ കയ്യേറ്റം ചെയ്ത സീരിയല്‍ നടന്‍ അറസ്റ്റില്‍

arrestതിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസുകാരനെ മര്‍ദ്ദിച്ച സീരിയല്‍ നടന്‍ അറസ്റ്റില്‍.കിളിമാനൂര്‍ സ്വദേശിയായ സീരിയല്‍ നടന്‍ അരുണ്‍ (30) ആണ് അറസ്റ്റിലായത്. അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച പോലീസുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ കിളിമാനൂര്‍ പുളിമാത്തിന് സമീപമായിരുന്നു സംഭവം. രാത്രിയില്‍ ഒരു അപകടം നടന്നതിനെ തുടര്‍ന്ന്‍ വീണ്ടും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കിളിമാനൂര്‍ പോലീസ് റോഡിന് സമീപം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഈ സമയം മദ്യലഹരിയില്‍ വാഹനമോടിച്ച് വരികയായിരുന്ന അരുണ്‍ സിവില്‍ പോലീസ് ഓഫീസറായ സുനിലിനോട് ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലി വാക്കേറ്റം നടത്തി.

പിന്നീട് പോലീസുകാരനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്ത് വീണ പോലീസുകാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ വാഹനമോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ കിളിമാനൂര്‍ സിഐ. എസ്.ഷാജി, എസ്‌ഐ. ജി.സുഭാഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം