ബീഫ്; ബിജെപി സമ്പാദിച്ചത് 2.5 കോടി

beefമുംബൈ: ബീഫ് ഫെസ്റ്റിനെ എതിര്‍ക്കുമ്പോഴും ബീഫ് വഴിയുള്ള വരുമാനത്തോട് എതിര്‍പ്പില്ലാതെ ബിജെപി. രാജ്യത്ത് പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികളില്‍നിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2.5 കോടി രൂപ. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കാണിത്. പോത്തിറച്ചി കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ 2013-15 കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളുടെ കണക്കില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. മൂന്നു കമ്പനികള്‍ മാത്രം നല്‍കിയ തുകയാണിത്. 20,000 രൂപയ്ക്കു മുകളില്‍ ലഭിക്കുന്ന സംഭാവനകളുടെ കണക്ക് പാര്‍ട്ടികള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കണക്കുകള്‍ സമര്‍പ്പിക്കപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഫ്രിഗേറിയോ കോണ്‍വേര്‍വ അല്ലാന, ഇന്‍ഡാര്‍ഗോ ഫുഡ്സ്, ഫ്രിഗോറിഫിക്കോ അല്ലാന ലിമിറ്റഡ് എന്നീ കമ്പനികള്‍ 2.5 കോടി രൂപ നല്‍കിയെന്നാണ് കണക്കുകള്‍. അല്ലാന സണ്‍സ് ലിമിറ്റഡിന്റെ ഉപമകമ്പനികളാണ് ഇവ. വിജയ ബാങ്ക് വഴിയാണ് പണമിടപാടുകള്‍ നടന്നിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം