ബാര്‍ കോഴ; കാലതാമസം വരുത്തരുതെന്ന് വിജിലന്‍സ് കോടതി

barതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കാലതാമസം വരുത്തരുതെന്ന് വിജിലന്‍സ് കോടതി.  കെ.എം.മാണിക്കെതിരായ റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി വിജിലന്‍സ് സംഘത്തോട് ചോദിച്ചു. അഡ്വക്കറ്റ് ജനറലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഉളളപ്പോള്‍ അവരെ മറികടന്ന് നിയമോപദേശം തേടിയതിന്‍െറ നിയമസാധുത എന്താണെന്നും കോടതി ചോദിച്ചു. എ.ജിയുടേത് ഭരണഘടനാ പദവിയാണ്. ഇത്തരം കേസുകളില്‍ എ.ജിയുടെ നിയമോപദേശം തേടാമായിരുന്നു. സുപ്രീംകോടതി അഭിഭാഷകരോട് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്നും കോടതി ചോദിച്ചു. ബാര്‍കോഴക്കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയുളള അന്തിമ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളും പരിഗണിക്കവെയാണ് വിജിലന്‍സ് കോടതിയുടെ പരാമര്‍ശം.

കേസില്‍ മാണിയെ കുറ്റമുക്തനാക്കിയ അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത് ഏത് അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനും ഇടയില്‍ അന്വേഷണം നടത്തിയോ എന്നും കോടതി ചോദിച്ചു.

അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കേസ് ഡയറി ഉള്‍പ്പെടെ മുഴുവന്‍ രേഖകളും ഹാജരാക്കാനും ഡയറക്ടര്‍ക്ക് പരാതി നല്‍കിയ വി.എസ്. അച്യുതാനന്ദനും പ്രധാന സാക്ഷി ബിജു രമേശിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടുരുന്നു. തെളിവ് നല്‍കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ബിജു രമേശു രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. കൂടുതല്‍ ഹരജികള്‍ ഉള്ളതിനാല്‍ ബാര്‍ കോഴ കേസില്‍ കാലതാമസം വരുത്തരുതെന്നും കോടതി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം