ബാംഗ്ലൂര്‍ സ്ഫോടനക്കേസ്; മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

madaniബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പോലീസ് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് വിചാരണ കോടതിയില്‍ പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രണം നടന്നുവെന്ന് പറയുന്ന കുടകില്‍വെച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ ആദ്യത്തെ മൊഴി. താന്‍ കോടതിയില്‍ വെച്ചാണ് മഅദനിയെ ആദ്യമായി കാണുന്നതെന്നും തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി മൊഴിപറയിച്ച അന്വേഷണസംഘം പലപേപ്പറുകളും ഒപ്പിട്ട് വാങ്ങിച്ചുവെന്നും റഫീഖ് പറഞ്ഞു. കഴിഞ്ഞ ദിവസം മലയാളിയായ ജോസ് വര്‍ഗീസും കൂറുമാറിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം രണ്ടായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം