ബംഗ്ളാദേശിനെതിരായ ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്ക മികച്ച നിലയില്‍

sankakaraചിറ്റഗോംഗ്: ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്ക മികച്ച നിലയില്‍. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ലങ്ക 314/5 എന്ന നിലയിലാണ്. കുമാര്‍ സംഗക്കാര പുറത്താകാതെ നേടിയ സെഞ്ചുറിയാണ് ലങ്കയ്ക്ക് തുണയായത്. 160 റണ്‍സോടെ സംഗക്കാര ക്രീസിലുണ്ട്. മഹേല ജയവര്‍ധന 72 റണ്‍സ് നേടി. സംഗക്കാരയുടെ 34-ാം ടെസ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. 245 പന്ത് നേരിട്ട സംഗക്കാര 19 ഫോറും മൂന്ന് സിക്സും നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയുടെ തുടക്കം മോശമായിരുന്നു. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 11 റണ്‍സ് നേടിയ കുശാല്‍ സില്‍വ പുറത്ത്. 31 റണ്‍സ് നേടിയ ദിമുത് കരുണരത്നെ കൂടി പുറത്തായതോടെ ലങ്ക 49/2 എന്ന നിലയിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സംഗക്കാര-ജയവര്‍ധന സഖ്യമാണ് ലങ്കയ്ക്ക് മികച്ച അടിത്തറ പാകിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിചേര്‍ത്തു. ബംഗ്ളാദേശിന് വേണ്ടി സാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം