ഫെയ്സ് ബുക്ക് പ്രണയം തകര്‍ന്നു; യുവാവ് കായലില്‍ ചാടി ജീവനൊടുക്കി

jintoപള്ളുരുത്തി: ഫെയ്സ് ബുക്ക്  പ്രണയം തകർന്നതിനെ തുടർന്ന്  യുവാവ് കായലിൽ ചാടി ആത്മഹത്യ ചെയ്തു.  ചുള്ളിക്കൽ അക്കരവീട്ടിൽ റോയ്  ജോസഫിന്റെ മകൻ ജിന്റോ (20) ആണ് മരിച്ചത്.  തൃശൂർ സ്വദേശിനിയുമായുള്ള ഫേയ്സ്ബുക്ക് പ്രണയം തകർന്നതാണ് ആത്മഹത്യക്ക് കാരണമെന്ന്  പൊലീസ് പറഞ്ഞു. ടോക്എച്ച് സ്ഥാപനത്തിലെ  ബി.ടെക്  വിദ്യാർ‌ത്ഥിയായിരുന്നു ജിന്റോ. രണ്ട് ദിവസം മുമ്പ്  ജിന്റോയെ കാണാതായതിനെ  തുടർന്ന് വീട്ടുകാർ  തോപ്പുംപടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടയിലാണ്  ഇന്നലെ രാവിലെ മൃതദേഹം കൊച്ചിക്കായലിൽ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ  പോസ്റ്റ്മാർട്ടം നടത്തി  ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം