ഫെയ്സ്ബുക്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ പണി കിട്ടും

facebookഫെയ്സ്ബുക്ക് പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന് മുന്നറിയിപ്പ്. ഫെയ്‌സ്ബുക്കില്‍നിന്ന് നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അനായാസം ചോര്‍ത്താന്‍ സൈബര്‍ ക്രമിനലുകള്‍ക്ക് ഇത് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. 144 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സുരക്ഷാപ്പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഡെയ്‌ലിമെയില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

പ്രൊഫൈലില്‍ നിങ്ങളുടെ ഫോണ്‍നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഫെയ്‌സ്ബുക്കിന്റെ സെര്‍ച്ച് ബാറില്‍ ആ നമ്പര്‍ ടൈപ്പ് ചെയ്ത് ആര് സെര്‍ച്ച് ചെയ്താലും നിങ്ങളുടെ സ്വകാര്യവിവരങ്ങളും ലൊക്കേഷനും കിട്ടും, നിങ്ങളുടെ സ്വകാര്യതാക്രമീകരണങ്ങള്‍ എന്തായിരുന്നാലും പ്രശ്‌നമല്ല. 144 കോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയുയര്‍ത്തുന്ന സുരക്ഷാപ്പിഴവാണിതെന്ന് വിലയിരുത്തപ്പെടുന്നു. സാള്‍ട്ട് ഏജന്‍സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ റെസ മൊയിയ്യാന്‍ദിന്‍ ആണ് ഈ സുരക്ഷാപ്പിഴവ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഒരു കോഡിങ് സ്‌ക്രിപ്റ്റ് ഉപയോഗിച്ച് ബ്രിട്ടന്‍, യു.എസ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധ്യമായ ഫോണ്‍നമ്പറുകളെല്ലാം രൂപപ്പെടുത്തുകയാണ് മൊയിയ്യാന്‍ദിന്‍ ചെയ്തത്. എന്നിട്ട് ലക്ഷക്കണക്കിന് വരുന്ന ആ നമ്പറുകളെല്ലാം ഫെയ്‌സ്ബുക്കിന്റെ ആപ്പ്ബില്‍ഡിങ് പ്രോഗ്രാമിന് ഒന്നിച്ചയച്ചു. ലക്ഷക്കണക്കിന് എഫ്ബി യൂസര്‍മാരുടെ സ്വകാര്യവിവരങ്ങളാണ് തിരിച്ചുകിട്ടിയത്. ഈ സുരക്ഷാപ്പിഴവിന്റെ സഹായത്തോടെ ഫോണ്‍നമ്പറുപയോഗിച്ച് (അത് ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ടെങ്കില്‍) ആരുടെയും സ്വകാര്യവിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് ചോര്‍ത്താനാകുമെന്ന് മൊയിയ്യാന്‍ദിന്‍ പറഞ്ഞു. ആ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനും സാധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം