പ്രേമം ഇഫക്റ്റ്; ഓണാഘോഷത്തിന് മുണ്ടുടുത്തെത്തിയ 150 വിദ്യാര്‍ഥികളെ പുറത്താക്കി

premam-nivin-pauly.jpg.image.784.410കോട്ടയം: പ്രേമം സിനിമയെ അനുകരിച്ച് വെള്ള മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് ഓണാഘോഷത്തിനു സ്കൂളിലെത്തിയ 150 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. തൊടുപുഴ മുതലക്കുടം സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇവരെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഗേറ്റ് പൂട്ടിയിട്ടതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

നേരത്തെ നല്‍കിയ നിര്‍ദ്ദേശം അവഗണിച്ച് മുണ്ട് ധരിച്ച് എത്തിയവര്‍ക്കാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയത്. മുണ്ടും കറുത്ത നിറത്തിലുള്ള ഷര്‍ട്ടും ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തിയതിനെ തുടര്‍ന്ന് അധഅയാപകര്‍ ഗേറ്റ് അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് വിദ്യാര്‍ത്ഥികളെ അകത്ത് പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം