പോള്‍ മുത്തൂറ്റ് വധക്കേസില്‍ വിധി നാളെ

paul muthootതിരുവനന്തപുരം:  കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് വധക്കേസില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജയചന്ദ്രന്‍, സുജിത്ത്, ഹസന്‍ സന്തോഷ് എന്നീ മൂന്ന് പ്രതികള്‍ ഹാജരാകാത്തതിനാലാണ് വിധി നാളത്തേക്ക് മാറ്റിയത്.  എല്ലാ പ്രതികളും നാളെ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.  തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ്  വിധി പറയുക. പോള്‍ ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് കാരി സതീഷ് അടക്കം 14 പ്രതികളാണ് കേസില്‍ ഉള്ളത്. കൊലപാതകം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

2009 ആഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് നെടുമുടിക്ക് സമീപം പൊങ്ങയില്‍ വച്ച് കൊല്ലപ്പെട്ടത്. കുരങ്ങ് നസീര്‍ എന്നയാളെ അക്രമിക്കാന്‍ ഗുണ്ടനേതാവ് കാരി സതീഷും സംഘടവും ക്വട്ടേഷന്‍ എടുത്ത ശേഷം ചങ്ങനാശ്ശേരിയില്‍ നിന്ന് മണ്ണഞ്ചേരിയിലേക്ക് പോകും വഴി പോള്‍ ജേര്‍ജിന്റെ കാറ് തട്ടി ബൈക്ക് യാത്രക്കാരന് പരുക്കേറ്റെങ്കിലും പോള്‍ വണ്ടി നിര്‍ത്തിയില്ല. ഇത് കണ്ട് നിന്ന കാരി സതീഷും സംഘവും വാഹനം പിന്തുടര്‍ന്ന പോളിനെ തടഞ്ഞ് നിര്‍ത്തി വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ കാരിസതീഷ് കയ്യിലിരുന്ന കത്തിയെടുത്ത് പോളിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്.

കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചു. പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരിന്നു. ജയചന്ദ്രന്‍, കാരി സതീഷ്,സത്താര്‍,സുജിത്ത് എന്നിവര്‍ ഉള്‍പ്പെടെ 14 പ്രതികളുള്ള കേസില്‍ കൊലപാതകം, ഗൂഡാലോചന എന്നീ രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ സമര്‍പ്പിച്ചത്. 2012 മാര്‍ച്ച് 19 ന് ആരംഭിച്ച വിചാരണയില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഏഴ് പേരെയാണ് ഈ കേസില്‍ സിബിഐ മാപ്പ് സാക്ഷിയാക്കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം