പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്

patriciaമെക്സികോ: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്സിക്കന്‍ തീരത്ത്. പടിഞ്ഞാറന്‍ മെക്സികോയില്‍ ജാലിസ്കോനഗരത്തിലെ ജനവാസം കുറഞ്ഞ മേഖലയിലാണണ് കാറ്റ് ആഞ്ഞടിച്ചത്. തീവ്ര വിനാശകാരിയായ കാറ്റ് മണിക്കൂറില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് വീശിയത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കരുതുന്നത്. മെക്സികോയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.

ലോകത്തെ ശക്തിയേറിയ ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍ അഞ്ചാം കാറ്റഗറിയിലാണ് പെട്രീഷ്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരും മണിക്കൂറുകളില്‍ കാറ്റിന്‍െറ ശക്തി കുറയുമെന്നും യു.എസിലെ ചുഴലിക്കാറ്റ് പഠന കേന്ദ്രം അറിയിച്ചു.

മെക്സിക്കന്‍ അധികൃതരുടെ കണക്കനുസരിച്ച് നാല് ലക്ഷത്തോളം പേരാണ് അപകട മേഖലയിലുള്ളത്.ചുഴലിക്കാറ്റ് തീരത്തത്തെുന്നതിന് മുമ്പായി അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജലിസ്കോ, കൊലിമ, ഗരീരോ സംസ്ഥാനങ്ങളിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം