പീഡനക്കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍

c1മരട് (കൊച്ചി): പീഡനക്കേസില്‍ ഉള്‍പ്പെട്ട ആള്‍ തൂങ്ങി മരിച്ച നിലയില്‍. പെണ്‍കുട്ടിയെ മരട് ചമ്പക്കരയിലെ വാടകവീട്ടില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയതായി പറയപ്പെടുന്ന സംഭവത്തില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷിബു (34)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചമ്പക്കരയിലെ ഇയാളുടെ താമസസ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബുവിനെ കൂടാതെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പലരും വിചാരണക്കിടയിലും മറ്റും രക്ഷപ്പെട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേസ് അന്വേഷണം സൌത്ത് സിഐ നേരിട്ട് ഏറ്റെടുത്തിരിക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടെയാണ് മുഖ്യപ്രതിയെ മരിച്ച നിലയില്‍ കണ്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം