പിണറായി വിജയന്‍റെ സമര സഹനജീവിതം വെള്ളിത്തിരയിലേക്ക്

pinarayi_vijayanതിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍റെ സമരത്തിന്റെയും സഹനത്തിന്‍റെയും പൊതുജീവിതം വെള്ളിത്തിരയിലേക്ക്. രഞ്ജിത്ത്ത്ത് പെറിയേറ സംവിധാനം ചെയ്യുന്ന ‘ഇരുണ്ട ലോക’ത്തിൽ പിണറായി വിജയനായി വേഷമിടുന്നത് ബേസിലാണ്. സിനിമ കമ്പനി, സൈലൻസ്, മിസ്. ലേഖാ തരൂർ കാണുന്നത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ ബേസിലിനെ മലയാള സിനിമ വേണ്ട പോലെ ശ്രദ്ധിച്ചില്ലെന്നു വേണം കരുതാൻ
.പിണറായി വിജയന്റെ ജീവചരിത്രത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രം ബേസിലിന്റെ സിനിമാ ജീവിതത്തിൽ നാഴികക്കല്ലാകുമെന്നുറപ്പ്. പിണറായി വിജയന്‍തന്നെ സ്വിച്ചോൺ കർമ്മം നിർവഹിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന നേതാവിന്റെ ജീവിതമാണ് ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം