പാഠപുസ്തകം വൈകിയതില്‍ ധന, അച്ചടി വകുപ്പുകള്‍ക്കും പങ്കുണ്ട്; അബ്ദുറബ്ബ്

abdu rabbതിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പ്രതികരിക്കുന്നു. പാഠപുസ്തക അച്ചടി വിതരണം വൈകിയ സംഭവത്തില്‍ ധന, അച്ചടി വകുപ്പുകള്‍ക്കും പങ്കുണ്ടെന്ന്           പി കെ അബ്ദുറബ്ബ്. ധനവകുപ്പിന്‍റെയും അച്ചടി വകുപ്പിന്‍റെയും നടപടികള്‍ വൈകി. പുസ്തക വിതരണം താറുമാറാകാന്‍ രണ്ടുവകുപ്പുകളുടെയും നടപടികള്‍ കാരണമായെന്നും അബ്ദുറബ്ബ് പറഞ്ഞു.

പുസ്തക വിതരണത്തിന്‍റെ എ ടു സെഡ് കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പല്ല ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് സെപ്തംബറില്‍ തന്നെ കെബിപിഎസിന് താല്‍ക്കാലിക ടെന്‍റര്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ തന്നെ അച്ചടി ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം