ത്രിരാഷ്ട്ര ഏകദിന പരമ്പര; ഇന്ത്യയുടെ എ ടീമില്‍ സഞ്ജു വി സാംസണും

sanju-samsonചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സഞ്ജു സാംസണും. ഉൻമുഖ് ചന്ദാണ് ക്യാപ്റ്റൻ. ചെന്നൈയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒാഗസ്റ്റ് 7ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒാസിസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.

ലീഗ് ഘട്ടത്തിൽ ഇന്ത്യയ്ക്ക് നാലു മൽസരങ്ങളുണ്ട്. ഒാഗസ്റ്റ് 14നാണ് ഫൈനൽ. മൽസരങ്ങളെല്ലാം ചെന്നൈയിലാണ് നടക്കുക. ടീം: മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, കരുണ്‍ നായർ (വൈ.ക്യാപ്റ്റൻ), കേദാർ ജാദവ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, പർവേസ് റസൂൽ, കരൺ ശർമ, ധവാൽ കുൽക്കർണി, സന്ദീപ് ശർമ, രുഷ് കലാരിയ, മന്ദീപ് സിങ്, ഖൂർഗീത് സിങ് മാൻ, റിഷി ധവാൻ.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ചതുർദിനടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ എ ടീമിനെ അമ്പട്ടി റായിഡു നയിക്കും. ഈ വർഷം സിംബാബ്‍വെയ്ക്കെതിരെ നടന്ന ട്വന്റി20 മൽസരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം