തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു; വിഎസ്

By | Tuesday August 25th, 2015

vsതിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ കമീഷനെ ശാസിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ നിയമപരമായി യാതൊരു അധികാരവുമില്ല.

യു.ഡി.എഫ് നേതാക്കള്‍ 30 വര്‍ഷം മുമ്പുള്ള കമീഷന്‍െറ രാഷ്ട്രീയ ചായ് വിനെപ്പറ്റി ഗവേഷണം നടത്തുകയാണ്. തെരഞ്ഞെടുപ്പു കമീഷന്‍, പി.എസ്.സി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെ കണ്ണുരുട്ടിക്കാട്ടി അഴിമതിയും കെടുകാര്യസ്ഥതയും യഥേഷ്ടം തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷണറെ ശാസിച്ച മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാ ലംഘനവുമാണെന്നും വി.എസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം