തൃശൂരില്‍ വാഹനപരിശോധനക്കിടെ അപകടം; അമ്മയും കുഞ്ഞും മരിച്ചു

accidentതൃശൂർ: ദേശീയപാതയില്‍ മണ്ണൂത്തിക്ക് സമീപം ഹൈവേ പൊലീസിന്റെ വാഹനപരിശോധന നടക്കുന്നത് കണ്ട് വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് അമ്മയും ഒന്നര വയസുള്ള കുഞ്ഞും മരിച്ചു. പഴയന്നൂർ സ്വദേശി റഷീദിന്റെ ഭാര്യ സഫിയ, മകൾ ഫാത്തിയ എന്നിവരാണ് മരിച്ചത്. റഷീദിനെ പരിക്കുകളോടെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണുത്തിക്ക് സമീപം വെട്ടിക്കലിൽ രാവിലെ 10.30നായിരുന്നു അപകടം. ഏഴു മണി മുതൽ തന്നെ ഇവിടെ വാഹന പരിശോധന നടക്കുകയായിരുന്നു.പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു റഷീദും കുടുംബവും,​ പൊലീസ് സംഘത്തെ കണ്ട് വെട്ടിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ പാലക്കാടേക്ക് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടി റോഡിൽ തലയിടിച്ച് വീണു. സഫിയയുടെ ശരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

അതേസമയം, അപകടം നടന്നയുടൻ പൊലീസ് സംഭവസ്ഥലത്ത് നിന്ന് പോയതായി നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം