തിരുവനന്തപുരത്ത് സ്വകാര്യ ഫ്ലാറ്റില്‍ നിന്നും അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍

sex_racket tvmതിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം പിടിയില്‍.  കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയിലെ സ്വകാര്യ ഫ്ളാറ്റില്‍ നിന്നാണ് സംഘം പിടിയിലായത്. സംഘത്തലവന്‍ പീരുമേട് എസ്.പി. മന്ദിരത്തില്‍ ജിജു നായര്‍, മുഖ്യസഹായി തിരുവനന്തപുരം സ്വദേശി ഷീബ എന്നിവരടക്കം 10 പേരാണ് പിടിയിലായത്. കോതമംഗലം സ്വദേശിയായ ഇരുപതുകാരിയും, ബാംഗളൂര്‍ സ്വദേശികളായ രണ്ടു യുവതികളും കോല്‍ക്കൊത്തയിലെ പതിനെട്ടുകാരിയും റെയ്ഡില്‍ പിടിയിലായി. ഇടപാട് നടത്താനെത്തിയ മണക്കാട് സ്വദേശി പ്രമോദ് (33), പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ഥിയുമായ ശ്രീനാഥ് (21), ദിലീപ് (40), രാജന്‍ (43) എന്നിവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച പകലും രാത്രിയുമായി നടന്ന റെയ്ഡിലാണ് വാണിഭസംഘം പിടിയിലായത്.

ആറുമാസം മുമ്പ് കഴക്കൂട്ടത്ത് പിടിക്കപ്പെട്ട പെണ്‍വാണിഭ സംഘത്തിലെ പ്രധാനികള്‍ തന്നെയാണ് ഈ സംഭവത്തിലും ചുക്കാന്‍പിടിച്ചത്. മത്സരബുദ്ധിയോടെ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ച മറ്റൊരു സംഘത്തിന്റെ ഒറ്റാണ് റെയ്ഡില്‍ കലാശിച്ചതെന്നാണ് സൂചന. പാങ്ങപ്പാറയിലെ ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് വാണിഭം പൊടിപൊടിച്ചത്. വിവിധ ജില്ലകളിലും അന്യസംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങിയാണ് ഈ സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 10 വര്‍ഷമായി സംഘം

പ്രവര്‍ത്തിച്ചുവരുന്നുവെന്നാണ് സംഘത്തലവന്റെ വെളിപ്പെടുത്തല്‍. രണ്ടുതവണ മാത്രമാണ് ഇവര്‍ പിടിക്കപ്പെട്ടത്. ലൊക്കാന്‍ഡോ എന്ന സൈറ്റിന്റെ സഹായത്തോടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. റാക്കറ്റില്‍ ഉള്‍പ്പെട്ട ബാംഗളൂര്‍ യുവതികളും ഇത്തരം സൈറ്റുകളിലൂടെയാണ് സംഘത്തിലെത്തിച്ചേര്‍ന്നത്. മെട്രോ സിറ്റികളിലെ ബാര്‍ ഡാന്‍സറുകളായ മോഡലുകള്‍ മുതല്‍ മറുനാടന്‍ സീരിയല്‍ നടിമാര്‍വരെ ജിജുവിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഏജന്റിന്റെ നമ്പറിലേയ്ക്ക് ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് വാട്സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണ് പതിവ്. നിലവില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടികളുമായി ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ 5,000 രൂപയാണ് കരാര്‍ തുക. ഏജന്റിന് 1,000 രൂപയും നടത്തിപ്പുകാരന് 2,000 രൂപയും ബാക്കി തുക തങ്ങള്‍ക്കും ലഭിക്കുമെന്ന് ബംഗളൂരു സ്വദേശി വെളിപ്പെടുത്തി.

കേരളത്തിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ചാണ് അന്യസംസ്ഥാന പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനുള്ള എളുപ്പവഴിയായിട്ടാണ് പെണ്‍വാണിഭത്തെ പെണ്‍കുട്ടികള്‍ കാണുന്നത്. പാങ്ങപ്പാറയിലെ ഫ്ളാറ്റില്‍ ഒരുമാസക്കാലമായി വാണിഭം നടന്നുവെന്നാണ് വിവരം. ആവശ്യക്കാരെ സല്‍ക്കരിക്കാന്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളായ പെണ്‍കുട്ടികളും ഒരു മലയാളി യുവതിയുമാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടത്തെ വിവിധയിടങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നതായും സൂചനയുണ്ട്. ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കുമ്പോള്‍ 20,000 രൂപയാണ് നടത്തിപ്പുകാരന് ലഭിക്കുന്നത്. പ്രതിദിനം 8,000 രൂപയാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആവശ്യക്കാരായ നാലുപേരെ സല്‍ക്കരിക്കുകയെന്നതാണ് കരാര്‍. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനും വ്യാപാരിയുമടക്കം പിടിയിലായതില്‍ രണ്ടുപേര്‍ ഗൃഹനാഥന്മാരാണ്. സെക്സ് റാക്കറ്റിന്റെ വശീകരണതന്ത്രത്തില്‍ അകപ്പെട്ട് പാങ്ങപ്പാറയിലെ ഫ്ളാറ്റിലേയ്ക്ക് വരികയായിരുന്ന ഇവരെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.

പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥി സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഫ്ളാറ്റിലെത്തുന്നത്. വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 10,000 രൂപ ഏജന്റ് നേരത്തെ വാങ്ങിയിരുന്നു. റെയ്ഡ് നടക്കുന്നതിനിടയില്‍ ഏജന്റ് തന്ത്രപൂര്‍വം രക്ഷപ്പെട്ടു. 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാടക നല്‍കിയാണ് ഫ്ളാറ്റുകളില്‍ വാണിഭം നടത്തിയിരുന്നത്. ഐടി നഗരത്തെ വശീകരിച്ച് ലക്ഷങ്ങളാണ് പെണ്‍വാണിഭസംഘം സമ്പാദിച്ചത്. ആറുമാസം മുമ്പ് പിടിയിലായ സംഘത്തലവന്‍ വീണ്ടും കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചതിനു പിന്നിലും ഐടി നഗരത്തിലെ വാണിജ്യസാധ്യത കണക്കിലെടുത്താണ്. വാണിഭസംഘം തങ്ങിയിരുന്ന ഫ്ളാറ്റ് മുറി മിനി ബാറായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. നൂറോളം മദ്യക്കുപ്പികളാണ് ഇവിടെനിന്ന് പോലീസ് കണ്ടെത്തിയത്. പിടിയിലായ പെണ്‍കുട്ടികളുടെ പക്കല്‍ നിന്നും ലഹരി വസ്തുക്കളും കണ്ടെടുത്തു. ഇവര്‍ ലഹരിക്കടിമകളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കഴക്കൂട്ടം സിഐ കെ.എസ്. അരുണ്‍, എസ്ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം