താന്‍ ക്യാന്‍സറിനെ അതിജീവിക്കുമെന്ന് മഞ്ജു വാര്യര്‍

manjuതനിക്ക് ക്യാന്‍സറിനെ ഭയമില്ലെന്നും ക്യാന്‍സറിനെ അതിജീവിക്കുമെന്നും രോഗത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നും നടി മഞ്ജു വാര്യര്‍. തന്റെ അച്ഛനും അമ്മയും കാന്‍സറിനെ അതിജീവിച്ചവരാണ്. അവരോടൊപ്പം നിന്നതു കൊണ്ട് താന്‍ കാന്‍സറിനെ പേടിക്കുന്നില്ല മഞ്ജു കൂട്ടിച്ചേര്‍ത്തു.ക്യാന്‍സറിനെ അതിജീവിച്ച ഒരാളുടെ കൂടെ നില്‍ക്കുക എന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമാണന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു.

ക്യാന്‍സര്‍ രോഗികള്‍ക്കു മുടിനല്‍കുന്ന ലോക്ക്‌സ് ഫോര്‍ ഹോപ്പ് എന്ന മുടിദാന പ്രചാരണ പരിപാടിക്ക് താരശോഭയേകി എത്തിയതായിരുന്നു ചലച്ചിത്രനടികളായ മഞ്ജു വാര്യരും റിമാ കല്ലിങ്കലും. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മുടിദാനം ചെയ്യാന്‍ വീല്‍ച്ചെയറില്‍ എത്തിയ അംഗപരിമിതയായ പദ്മപ്രിയ എന്ന വിദ്യാര്‍ഥിനിയും താരമായി.

കൊച്ചി സെന്റ് തെരേസാസ് കോളജിന്റെയും കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകി ഇനി സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികളും മുഖ്യധാരയിലുണ്ടാകും.

കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് വിദ്യാര്‍ഥിനികള്‍ സ്വന്തം മുടി മുറിച്ച് നല്‍കും. ഭിന്നശേഷിയുള്ള ബിരുദവിദ്യാര്‍ഥിനി പത്മപ്രിയ മേനോനില്‍ നിന്നായിരുന്നു കൂട്ടായ്മയുടെ തുടക്കം. കൂട്ടായ്മയ്ക്ക് കരുത്തേകി വിദ്യാര്‍ഥിനികള്‍ പ്രതിജ്ഞയെടുത്തു.

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകി പ്രവര്‍ത്തിക്കുന്ന കാന്‍സെര്‍വ് സൊസൈറ്റിവഴിയാണ് വിദ്യാര്‍ഥിനികളുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുക. റാണി പത്മിനി എന്ന പുതിയ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച മഞ്ജുവാര്യരും റിമ കല്ലിങ്കലും വിദ്യാര്‍ഥിനികളുടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്താണ് പരിപാടിക്കെത്തിയത്.

താരങ്ങള്‍ ആത്മവിശ്വാസം പകര്‍ന്നു നല്‍കിയതോടെ 14 വിദ്യാര്‍ഥിനികളാണ് മുടി നല്‍കാന്‍ മുന്നോട്ടു വന്നത്. രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിനിയായ പദ്മപ്രിയ മേനോനാണ് മുടിദാനത്തിന് ആദ്യം തയാറായത്. പിതാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിട്ട് 40 ദിവസം തികഞ്ഞ ദിവസമാണ് ക്യാന്‍സര്‍ രോഗികള്‍ക്കു മുടി ദാനം ചെയ്യാന്‍ പദ്മപ്രിയ എത്തിയതെന്നതും ശ്രദ്ധേയമായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം