തലശേരിയില്‍ മകന്റെ ചിത എരിയുന്ന സമയത്ത് ദേഹത്ത് തീ കൊളുത്തിയ മാതാവ് മരിച്ചു

fire1-604x270തലശേരി: മകന്റെ ചിതയെരിയുന്ന സമയത്ത് ദേഹത്ത് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ മാതാവ് മരിച്ചു. എരഞ്ഞോളി ചുങ്കം ശ്രീ നാരായണ മഠത്തിനു സമീപം രാജിനിവാസില്‍ പരേതനായ മൂര്‍ക്കോത്ത് ഗോപുവിന്റെ ഭാര്യ ജാനകി(65)യാണ് ഇന്നുരാവിലെ മരണമടഞ്ഞത്. ജാനകിയുടെ മകനും തലശേരി എം.എം റോഡിലെ എല്‍.ജി എ.സി സൊല്യൂഷന്‍സ് പ്ളാസ ഉടമയുമായ ശശിധരന്‍(47)ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മരണമടഞ്ഞിരുന്നു. ശശിധരന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മൂന്നാം മൈലിലെ വീട്ടുവളപ്പില്‍ സംസ്കരിക്കുന്ന സമയത്താണ് ജാനകി എരഞ്ഞോളിയിലെ വീട്ടിനുള്ളില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജാനകിയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇന്നു രാവിലെ മരണമടയുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ചുങ്കത്തെ വീട്ടു വളപ്പില്‍ സംസ്കരിക്കും. മക്കള്‍: ശ്രീധരന്‍(കുവൈത്ത്), രാജി, പരേതനായ ശശിധരന്‍. സഹോദരങ്ങള്‍: പരേതരായ കെ.സി. ഭാസ്കരന്‍ ,കെ.സി മുകുന്ദന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം