ഡാന്‍സ് മാസ്റ്റര്‍ പീഡിപ്പിച്ചിട്ടില്ലെന്ന് ഡി ഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥി

shanu masterകൊച്ചി: ജനപ്രിയ ഡാന്‍സ് റിയാലിറ്റി ഷോ ആയ  മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് ഫൈനലിസ്റ്റിനെ ഡാന്‍സ് മാഷ്‌ പീഡിപ്പിച്ച സംഭവത്തില്‍ 17കാരിയായ പെണ്‍കുട്ടി. ഷാനു മാസ്റ്റര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് അറിയാന്‍ കഴിയുന്നതയാണ് സൂചന. സിനിമയിലേക്ക് ചാന്‍സ് നല്‍കാമെന്ന് പ്രേരിപ്പിച്ച് പലസ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്ന നിലപാടിലാണ് ഷാനു മാസ്റ്ററും. പരസ്പര സമ്മത പ്രകാരമുള്ള ഇടപെടലുകളെ നടന്നിട്ടുള്ളൂവെന്നാണ് ഷാനു മാസ്റ്ററുടെ മൊഴിയിലുള്ളത്. രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടിയും ഡാന്‍സ് മാസ്റ്ററായ ഷാനു മാസ്റ്ററും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

വടക്കാഞ്ചേരി സ്വദേശികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാനുമാസ്റ്റര്‍ എന്ന കൊറിയോഗ്രാഫറെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സുഹൃത്തും പിടിയിലായി. പ്രശസ്തി മോഹിച്ചെത്തിയ പെണ്‍കുട്ടിയില്‍ സിനിമാ മോഹവും സ്‌റ്റേജ് ഷോമോഹവും നിറച്ചാണ് ഷാനു മാസ്റ്റര്‍ പീഡിപ്പിച്ചതെന്നാണ് പരാതി എറണാകുളം, ചാവക്കാട്, ഗുരുവായൂര്‍, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടി വന്നതെന്നാണ് ഷാനു മാസ്റ്റര്‍ പറയുന്നത്.

താനും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും സമാനമായി തന്നെയാണ് പ്രതികരിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് ഉഭയ സമ്മത പ്രകാരമുള്ള ബന്ധപ്പെടലും കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം തെളിഞ്ഞതിനാല്‍ ഷാനു മാസ്റ്റര്‍ക്ക് ഇനി രക്ഷപ്പെടാന്‍ കഴിയില്ല.

കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സെയ്‌നുലാബിദുമായുള്ള അടുപ്പം അറിയമായിരുന്നു. വിവാഹം കഴിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതു തെറ്റിയപ്പോഴാ്ണ് പരാതി എത്തുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ഷാനു മാസ്റ്റര്‍ കല്ല്യാണം കഴിച്ചത്. ഈ വിവാഹത്തില്‍ പെണ്‍കുട്ടിയുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു. കല്ല്യാണത്തിന് ശേഷം ഷാനു മാസ്റ്ററുടെ കുടുംബത്തിനൊപ്പം ഡാന്‍സര്‍ പെണ്‍കുട്ടിയും താമസിച്ചതിനുള്ള തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രകോപിതരായാണ് മാതാ പിതാക്കള്‍ പരാതി നല്‍കിയതെന്നാണ് വിലയിരുത്തല്‍. ഇതൊക്കെയാണ് സത്യമെങ്കിലും ഷാനു മാസ്റ്റര്‍ കേസില്‍ കുടുങ്ങുമെന്നാണ് സൂചന.

പെണ്‍കുട്ടി നൃത്തം പരിശീലിക്കാന്‍ എത്തിയത് മുതലാണ് ഇരുവരും പ്രണയത്തിലായി. പരിശീലകന്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി. ഇതിനിടയിലാണ് മഴവില്‍ മനോരമയില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. പെണ്‍കുട്ടി ഷാനിന്റെ സഹായത്താല്‍ കൊച്ചിയിലേക്ക് ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയി. ഡി ഫോര്‍ ഡാന്‍സിന്റെ ഫൈനലില്‍ വരെ പെണ്‍കുട്ടി എത്തി. എന്നാല്‍ ഷോയിലെ അവസാന റൗണ്ടില്‍ പെണ്‍കുട്ടി പുറത്തായി. അതിന് ശേഷവും അവര്‍ തമ്മിലെ ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ ആബിദ് ഗുരുവായൂര്‍ സ്വദേശിയെ വിവാഹം കഴിച്ചു.

തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് പെണ്‍കുട്ടിയുടെ ഉമ്മ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മകള്‍ക്ക് പ്രായ പൂര്‍ത്തിയായില്ലെന്ന പരാമര്‍ശവും പരാതിയിലുണ്ട്. പെണ്‍കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയാകാത്തതാണ് ഈ കേസ് നിലനില്‍ക്കുന്നത്. അതിനാല്‍ ഷാനുമാസ്റ്റര്‍ പീഡനത്തിന് കുടുങ്ങാനാണ് സാധ്യത.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം