ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പോലീസ് പരാജയമെന്ന് കേജരിവാള്‍

kejriwalന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളെ രാഷ്ട്രീയ ആയുധമാക്കിയാണ് കേജരിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം തങ്ങളുടെ കൈകളില്‍ എത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുമെന്നാണ് കേജരിവാള്‍ അവകാശപ്പെടുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രധാനമന്ത്രിയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും എന്തു ചെയ്യുകയാണെണു കേജരിവാള്‍ നേരത്തെ ചോദിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം