ടി.പി വധം : വിധി ജനുവരി 22 ന്

By | Friday December 20th, 2013


vidhi copy

കോഴിക്കോട് : ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്തിമ വിധി ജനുവരി 22 ന് പ്രഖ്യാപിക്കും. കേസിന്റെ വിചാരണ ഇന്ന് പൂര്‍ത്തിയായി. വിധിപ്രഖ്യാപന ദിവസം എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടിട്ടുണ്ട്.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രത്യേകം സ്ഥാപിച്ച കോടതിയില്‍ ഒരുവര്‍ഷം നീണ്ട വിചാരണക്കാണ് ഇന്ന് അവസാനമായത്. കഴിഞ്ഞ ഡിസംബര്‍ 20നായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം