ടി.പി കേസ്: വിചാരണയ്ക്ക് ഹൈക്കോടതി സമയം നീട്ടി

images
കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സമയം നീട്ടി നല്‍കി. ഈ മാസം 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ ജനുവരി 22ന് കേസില്‍ വിധി പറയാനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം ചോദിച്ചിരുന്നു. സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ കേസിന്റെ വിധി വീണ്ടും വൈകിയേക്കും. നേരത്തെ നവംബര്‍ 30-നകം കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു മാസം കൂടി സമയം നീട്ടി നല്‍കുകയായിരുന്നു. വിചാരണ കോടതിയിലെ ജഡ്ജിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാറിനില്‍ക്കേണ്ടി വന്നതിനാലാണ് ആദ്യം സമയം നീട്ടി നല്‍കിയത്. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ 36 പ്രതികളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം