ഞാന്‍ കറുത്തതായാലും വെളുത്തതായാലും കിഷോറിനെന്താ? പൊട്ടിത്തെറിച്ച് പ്രേമി വിശ്വനാഥ്

premi viswanathകൊച്ചി: ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയയിലിലെ നായികയും നായകനും തുറന്ന വാക്ക്പോരില്‍. കറുത്തമുത്തിലെ നായിക കറുത്തത് തന്നെയാണെന്ന നായകന്‍ കിഷോര്‍ സത്യയുടെ ആരോപണത്തിനെതിരെ തുറന്നടിച്ച് നായിക പ്രേമി വിശ്വനാഥ് ട്രൂവിഷന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ . ഞാന്‍ കറുത്തതായാലും വെളുത്തതായാലും കിഷോറിനെന്താ? കുഞ്ഞിക്കൂനനില്‍ ദിലീപേട്ടന്‍ അഭിനയിച്ചത് കൂനുള്ളതിനാലാണോ? കാഥാപാത്രത്തിനു വേണ്ടി മേക്കപ്പ് ചെയ്യുന്ന എന്റെ സ്കിന്‍ ടോണ്‍ അന്വേഷിച്ച് കിഷോര്‍ എന്തിനു കഷ്ടപ്പെടുന്നു. ഈ പറയുന്ന കിഷോര്‍ അത്ര വെളുത്തിട്ടാണോ? എനിക്കെതിരെ കിഷോര്‍ പലയിടത്തും അഭിമുഖം നല്‍കിയിട്ടുണ്ട്. കാര്‍ത്തിക എന്ന കഥാപാത്രത്തെ കുറിച്ച് പറയണം. പ്രേമിയെ കുറിച്ച് പറയാന്‍ എന്തവകാശം?

സഹനടിയായ ശരണ്യയുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോ ഞാനറിയാതെ കിഷോര്‍ ശരണ്യയില്‍ നിന്നും വാങ്ങി. ഫോട്ടോയില്‍ എന്നെ ഫോട്ടോഷോപ്പിലിട്ടു കറുപ്പിച്ച് കറുത്തമുതിലെ നായിക കറുത്ത് തന്നെയെന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. യഥാര്‍ത്ഥ ഫോട്ടോ പിന്നീട് ശരണ്യ എനിക്ക് അയച്ചുതന്നു. ഇതേ ചൊല്ലി ലൊക്കേഷനില്‍ ഞാന്‍ കിഷോറിനോട്‌ ചോദിച്ചപ്പോള്‍ കറുത്തമുത്ത് വെളുത്തതാണെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം തടയാനെന്നായിരുന്നു മറുപടി.  പ്രചരണം തടയേണ്ടത് കിഷോറാണോ ചാനലല്ലേ? അല്ലെങ്കില്‍ ഞാനല്ലേ? ഇതിനു ശേഷം കിഷോര്‍ എന്നോട് സംസാരിക്കാറെയില്ല. അന്നുമുതല്‍ കിഷോറിന് എന്നോട് ഇഷ്ടമില്ലാതായി. ഷോട്ടിനുള്ള ഡയലോഗില്‍ മാത്രമായി ഞങ്ങളുടെ ബന്ധം ഒതുങ്ങിയെന്നും പ്രേമി വിശ്വനാഥ് ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Loading...