ജില്ലാ പഞ്ചായത്തുകള്‍ പങ്കിട്ടെടുത്ത് ഇരു മുന്നണികളും

kerla rasteeyamതിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിൽ ഏഴുവീതം എൽ.ഡി.എഫും  യു.ഡി.എഫും സ്വന്തമാക്കി. കാസർകോട്​, വയനാട്​,മലപ്പുറം,എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ല പഞ്ചായത്തുകളിലാണ്​ യു,ഡി,എഫ്​ അധികാരത്തിലെത്തിയത്​. കണ്ണൂർ,കോഴിക്കോട്​,പാലക്കാട്​, തൃശൂർ,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുകളിലാണ്​ എൽ.ഡി.എഫ്​ സാരഥികൾ അധികാരത്തിലെത്തിയത്​.

കാസർകോട്​ ലീ​ഗിലെ  എ.സി. ജി ബഷീർ
രാഷ്​ട്രീയ അനിശചിതത്വങ്ങൾക്കൊടുവിൽ കാസർകോട്​ ജില്ലാ പഞ്ചായത്തിൽ മുസ്​ലിം ലീഗി​െൻറ എ.ജി.സി ബഷീർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്​ എട്ട്​ അംഗങ്ങളും എൽ.ഡി.എഫിന്​ ഏഴ്​ അംഗങ്ങളുമാണ്​ ഉണ്ടായിരുന്നത്​. രണ്ട്​ അംഗങ്ങളുള്ള ബി.ജെ.പി വേ​െട്ടടുപ്പിൽ നിന്ന്​ വിട്ടു നിന്നു. നേരത്തെ ബി.ജെ.പി. അംഗ ങ്ങള്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന്​ സി.പി.എം വ്യക്തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.​െജ.പി അംഗങ്ങൾ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടു നിന്നത്​.

കണ്ണൂരിൽ കാരായി രാജൻ
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മി​െൻറ കാരായി രാജൻ ജില്ലാ പ്രസിഡൻറായി. 24 അംഗ ജില്ലാ പഞ്ചായത്തിൽ കാരായി രാജന്​ 15 വോട്ടുകൾ ലഭിച്ചപ്പോൾ യു.ഡി.എഫി​െൻറ തോമസ്​ വർഗീസ്​ ഒമ്പത്​ വോട്ട്​ നേടി.

വയനാട്​ യു.ഡി.എഫിന്​
വയനാട്​ ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറായി കോൺഗ്രസിലെ ടി.ഉഷാകുമാരി തെരഞ്ഞെടുക്കപ്പെട്ടു.  യു.ഡി.എഫ്​ 11 വോട്ടുകൾ നേടി. 16 അംഗങ്ങളാണ്​ ജില്ലാ പഞ്ചായത്തിൽ ഉള്ളത്​.

കോഴിക്കോട്​

ജില്ലാ പഞ്ചായത്ത്​ പ്രസിഡൻറായി ബാബു പറശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറത്ത്​ എ.പി. ഉണ്ണികൃഷ്​ണൻ
മലപ്പുറം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫി​െൻറ എ.പി ഉണ്ണിക​​ൃഷ്​ണൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 32 അംഗ ജില്ല പഞ്ചായത്തിൽ യു.ഡി.എഫിന്​ 27 ഉം എൽ.ഡി.എഫിന്​ അഞ്ചും സീറ്റുകളാണ്​ ലഭിച്ചത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം