ചെന്നൈയില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 14 പേര്‍ മരിച്ചു

chennaiചെന്നൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു. നന്ദംപാക്കം എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അടയാര്‍ നദി കരകവിഞ്ഞ് ഒഴുകിയിതാണ് ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണമായത്. ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. 14 രോഗികളുടെയും മരണം തമിഴ്നാട് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ 700 ഓളം രോഗികളാണ് ഉണ്ടായിരുന്നത്. എല്ലാവരെയും സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം