ചാവക്കാട് ഹനീഫ വധം; കോണ്‍ഗ്രസിനെ രക്ഷിക്കാനായി സിപിഎമ്മിനെതിരെ സ്റ്റാറ്റസിടാന്‍ പറഞ്ഞ് വിടി ബല്‍റാമിന്റെ പോസ്റ്റ്‌

vt balram fbതിരുവനന്തപുരം: ചാവക്കാട് ഹനീഫയുടെ കൊലപാതകം തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസിന് തന്നെ ഒരു അടിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാനായി സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയകളില്‍ സ്റ്റാറ്റസ് ഇടാന്‍ അണികളോട്  അഭ്യര്‍ഥിച്ചുള്ള വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ ചര്‍ച്ചയാവുന്നു.  ഐഎന്‍സി ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് എംഎല്‍എ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ബല്‍റാം ആണെന്നും അല്ലെന്നുമുല്ല വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് പോസ്റ്റ്‌ തന്റേത് തന്നെയാണെന്നും പറഞ്ഞ് എംഎല്‍എ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.

പോസ്റ്റ്‌ ഇങ്ങനെ…

സിപിഎം വിഭാഗീയതയോ സിപിഎം-സിപിഐ സംഘര്‍ഷമോ മൂലം ഏതെങ്കിലും കൊലപാതകം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. വേഗം വേണം. നമ്മുടെ പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു വിഷയമാണ് ഈ പ്രശ്നത്തില്‍ നിന്ന് കര കയറുക എന്നത്. എല്ലാവരും സിപിഎമ്മിനെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താക്കളായി സ്ഥാപിക്കുന്ന മട്ടിലുള്ള സ്റ്റാറ്റസുകള്‍ ഇടണം, പറ്റാവുന്ന ഗ്രൂപ്പുകളിലൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും വേണം. അക്രമസംഭവങ്ങളൊക്കെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം,എന്നാല്‍ അങ്ങനെയുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിനോട് പ്രതികരിക്കുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസമായിരിക്കണം നമ്മുടെ പ്രധാന ഊന്നല്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം