ഗൂഗിള്‍ ഇനി ഇന്ത്യക്കാരന്റെ കയ്യില്‍

googleവാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ സേവന ദാതാക്കളായ ഗൂഗിള്‍ ഇനി ഇന്ത്യക്കാരന്‍ ഭരിക്കും. ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ (46) നിയമിച്ചു. ചെന്നൈ സ്വദേശിയാണ് സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്നാണ് സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ തലപ്പത്ത് നിയമിച്ചത്. കമ്പനിയിലെ അധികാര പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് നടപടി. ഖൊരഗ്പൂര്‍ ഐഐടിയില്‍ നിന്നാണ് സുന്ദര്‍ ഐടിയില്‍ ബിരുദം നേടിയത്. തുടര്‍ന്ന് കൂടുതല്‍ പഠനങ്ങള്‍ക്കായി സ്റാന്‍ഫോര്‍ഡിലേക്കും വാര്‍ട്ടണിലേക്കും പറന്നു. 2004 ലാണ് പിച്ചൈ ഗൂഗിളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം